എറണാകുളം -പുനലൂർ - വേളാങ്കണ്ണി വീണ്ടും നീട്ടി, സ്ഥിരം സർവീസിന് നടപടിയില്ല*
*പുനലൂർ*
പ്രതിവാര സ്പെഷ്യലായി എറണാകുളത്തുനിന്ന് കൊല്ലം-ചെങ്കോട്ട പാതയിലൂടെ വേളാങ്കണ്ണിക്ക് ഓടുന്ന തീവണ്ടി രണ്ടാഴ്ചത്തേക്കുകൂടി നീട്ടി. ഈമാസം 15, 22 തീയതികളിൽ വേളാങ്കണ്ണിക്കും 16, 23 തീയതികളിൽ തിരികെ എറണാകുളത്തിനും സർവീസ് നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. അതേസമയം ഓരോ മാസവും സർവീസ് താത്‌കാലികമായി നീട്ടുന്നതല്ലാതെ ആഴ്ചയിൽ രണ്ടുദിവസമുള്ള സ്ഥിരം സർവീസാക്കുമെന്നുള്ള വാഗ്ദാനം ഇനിയും റെയിൽവേ നടപ്പാക്കിയിട്ടില്ല.
കഴിഞ്ഞകൊല്ലം ജൂൺ നാലിന് ആരംഭിച്ചപ്പോൾമുതൽ ഇത് സ്ഥിരം സർവീസാക്കുമെന്ന് റെയിൽവേ വാഗ്ദാനം ചെയ്തിരുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ കൊല്ലം-ചെങ്കോട്ട പാതയിലെ ജനപ്രിയ സർവീസായി മാറിയതിനെത്തുടർന്നായിരുന്നു ഇത്. സ്ഥിരം സർവീസാക്കുന്നതിനുള്ള ശുപാർശ നേരത്തേതന്നെ റെയിൽവേ ബോർഡിന് സമർപ്പിച്ചിരുന്നതുമാണ്.
എന്നാൽ സ്ഥിരം സർവീസാക്കാതെ, തീവണ്ടിയിലെ തിരക്ക് പ്രമാണിച്ച് ഓരോ മാസവും സർവീസ് നീട്ടിനൽകുകയാണ് സ്ഥിരമായി ചെയ്തുവരുന്നത്. ഇത് സ്ഥിരം സർവീസാക്കണമെന്ന് യാത്രക്കാരും പാസഞ്ചേഴ്‌സ് അസോസിയേഷനുകളും നിരന്തര ആവശ്യം ഉന്നയിച്ചുവരികയാണ്.
കൊല്ലം-ചെങ്കോട്ട പാത മീറ്റർഗേജായിരിക്കെ ഇതുവഴി ഓടിയിരുന്ന കൊല്ലം-നാഗൂർ സർവീസിനു പകരമായാണ് എറണാകുളം-വേളാങ്കണ്ണി സർവീസ് ആരംഭിച്ചത്. ചുരുങ്ങിയ കാലത്തിനിടയിൽത്തന്നെ റെയിൽവേക്ക് മികച്ച വരുമാനമുണ്ടാക്കിയ സർവീസാണിത്.
കൊല്ലം-ചെങ്കോട്ട പാതയിലൂടെ എറണാകുളം-വേളാങ്കണി തീവണ്ടി സർവീസ് െറഗുലർ സർവീസ് ആക്കുന്നതിനുള്ള ദക്ഷിണ െറയിൽവേയുടെ ശുപാർശ െറയിൽവേ അംഗീകരിച്ചിട്ടുണ്ടെന്ന് എം.പി.മാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ അറിയിച്ചു.
0 comments:
Post a Comment