advertise here  Call : 9072780374

പുനലൂരിൽ പുഷ്പ-കാർഷിക മേള


 പുനലൂരിൽ പുഷ്പ-കാർഷിക മേള*




*ചെമ്മന്തൂരിലെ നഗരസഭാ സ്റ്റേഡിയത്തിൽ പുഷ്പ, കാർഷിക മേളയ്ക്കായി ഒരുങ്ങുന്ന സ്റ്റാളുകൾ*



*പുനലൂർ*




ചെമ്മന്തൂരിൽ 12 ദിവസം നീണ്ടുനിൽക്കുന്ന പുഷ്പ-കാർഷിക മേള ഒരുങ്ങുന്നു. നഗരസഭാ സ്റ്റേഡിയത്തിലാണ് മേള. കുതിരച്ചിറ കർഷകക്കൂട്ടായ്മയാണ് മേള സംഘടിപ്പിക്കുന്നത്. വ്യത്യസ്തങ്ങളായ അനവധി പൂക്കളും കാർഷികോത്പന്നങ്ങളും അണിനിരത്തും. ഈമാസം 23 വരെയാണ് മേള.


ബുധനാഴ്ച വൈകീട്ട് അഞ്ചിന് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യും. കർഷക്കൂട്ടായ്മ പ്രസിഡന്റ് സി.വി.രാജേഷ് അധ്യക്ഷനാകും. തിരഞ്ഞെടുക്കപ്പെട്ട കർഷകരെ നഗരസഭാധ്യക്ഷ ബി.സുജാതയും നഗരസഭയിലെ ഹരിതകർമസേനാംഗങ്ങളെ മുൻ അധ്യക്ഷൻ എം.എ.രാജഗോപാലും ആദരിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം കവി മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ കവിയരങ്ങും നടക്കും.

About VOP

0 comments:

Post a Comment

Powered by Blogger.