പരീക്ഷാപ്പേടി അകറ്റാം; സൗജന്യ സേവനവുമായി സര്‍ക്കാര്‍; അവസരം ഉപയോഗിക്കൂ; ടോള്‍ ഫ്രീ നമ്പര്‍ ഇതാ.*
_🗓️04-03-2023 ശനി_
ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളിലെ പഠനസമ്മര്‍ദം ലഘൂകരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം 'വി ഹെല്‍പ്പ്' പ്രവര്‍ത്തനമാരംഭിച്ചു. 1 8 0 0 4 2 5 2 8 4 4 എന്ന നമ്പറില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 മണി വരെ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും കൗണ്‍സലിങ് സഹായം ലഭ്യമാകും.
പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവര്‍ത്തിദിനങ്ങളിലും സേവനം ലഭ്യമാണ്. കൂടാതെ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും സൗഹൃദ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് ഒരുക്കിയിട്ടുണ്ട്.
വി.എച്ച്.എസ്.സി. വിദ്യാര്‍ത്ഥികളുടെ പരീക്ഷാകാല ആശങ്കകള്‍ മാറ്റുന്നതിനും ആരോഗ്യ വൈകാരിക പ്രശ്നങ്ങള്‍ ദുരീകരിക്കുന്നതിനും വേണ്ടിയുള്ള സൗജന്യ ഹെല്‍പ്പ് ലൈന്‍ മാര്‍ച്ച് 8 മുതല്‍ ആരംഭിക്കും. 0 4 7 1 2 3 2 0 3 2 3 എന്ന നമ്പറില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാവുന്നതാണ്.
പൊതുപരീക്ഷാ ദിവസങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകള്‍ ടെലി കൗണ്‍സലിങ് നടത്തും. പരീക്ഷ സംബന്ധിച്ച സംശയങ്ങള്‍ക്ക് രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെ പ്രവൃത്തി ദിനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാം.
_*
*പച്ചില ന്യൂസ്*
0 comments:
Post a Comment