അതിർത്തികടന്നാൽ പെട്രോളിന് നാലുരൂപ കുറവ്; ആര്യങ്കാവുകാർക്ക് ആശ്വാസം
*പുനലൂർ*
പെട്രോൾ, ഡീസൽ വിലവർധന കനത്ത ഭീഷണിയാകുന്നെങ്കിലും തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ആര്യങ്കാവുകാർക്ക് നേരിയ ആശ്വാസമുണ്ട്.
ഇന്ധനവിലവർധന ഉണ്ടാകുമ്പോഴെല്ലാം കേരളത്തിലേക്കാൾ ലിറ്ററിന് മൂന്നും നാലും രൂപ തമിഴ്നാട്ടിൽ കുറവായിരിക്കും. തമിഴ്നാടിനോടു ചേർന്നുള്ള കോട്ടവാസൽ, ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി ഭാഗങ്ങളിലുള്ളവർ മറ്റാവശ്യങ്ങൾക്കു പോകുമ്പോൾ പുളിയറ, ചെങ്കോട്ട ഭാഗങ്ങളിലെ പമ്പുകളിൽനിന്നാണ് ഇന്ധനമടിക്കുന്നത്.
ആശുപത്രി ഒഴികെയുള്ള പല ആവശ്യങ്ങൾക്കും ആര്യങ്കാവുകാർ തമിഴ്‌നാടിനെ ആശ്രയിക്കുന്നുണ്ട്. കേരളത്തിൽ 107 രൂപയ്ക്ക് മുകളിലുള്ള പെട്രോളിന് ചെങ്കോട്ട, പുളിയറ പമ്പുകളിൽ 103.41 രൂപയാണ് കഴിഞ്ഞദിവസത്തെ വില. ഡീസലിന് കേരളത്തിലേക്കാൾ ഒരുരൂപയും കുറവാണ്.
കോട്ടവാസൽ ഭാഗത്തുള്ളവർക്ക് ആറുകിലോമീറ്റർ സഞ്ചരിച്ചാൽ പുളിയറ പെട്രോൾ പമ്പിലെത്താം. കൊല്ലം-തിരുമംഗലം ദേശീയപാതയിലോടുന്ന വാഹനങ്ങളിൽ ഏറിയപങ്കും തമിഴ്‌നാട് അതിർത്തിയിലെ പമ്പിൽനിന്നാണ് ഇന്ധനമടിക്കുന്നത്.
അതേസമയം ആര്യങ്കാവുകാർക്ക് പുനലൂർ ഭാഗത്തേക്കുവന്നാൽ ഉറുകുന്നിലാണ് ആദ്യ പെട്രോൾ പമ്പുള്ളത്. അതും ഇരുപത് കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. വർഷങ്ങൾക്കുമുമ്പ് തെന്മലയിൽ പമ്പുണ്ടായിരുന്നത് പൂട്ടി.
0 comments:
Post a Comment