advertise here  Call : 9072780374

എം.സി.റോഡിന്റെസമാന്തരപാത: ജില്ലയിലെ രൂപരേഖയായി. പാത പുനലൂർ മേഖലയിൽ നരിക്കൽ, വെഞ്ചേമ്പ് എന്നിവടങ്ങളിലൂടെ കടന്നു പോകും.


 എം.സി.റോഡിന്റെസമാന്തരപാത: ജില്ലയിലെ രൂപരേഖയായി*





*കൊല്ലം*





എം.സി.റോഡിനു സമാന്തരമായി ദേശീയപാതാ അതോറിറ്റി നിർമിക്കുന്ന നാലുവരി ഗ്രീൻഫീൽഡ് പാത കൊല്ലം ജില്ലയിൽ കടന്നുപോകുന്നത് ഏതെല്ലാം ഭാഗങ്ങളിലൂടെയെന്നു വ്യക്തമാക്കുന്ന രൂപരേഖ പുറത്തുവന്നു. കടയ്ക്കൽമുതൽ പത്തനാപുരംവരെ 16 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്.



ഭോപാലിൽനിന്നുള്ള ഹൈവേ എൻജിനിയറിങ് കൺസൾട്ടന്റ് എന്ന സ്ഥാപനം തയ്യാറാക്കിയ സർവേ മാപ്പ്‌ അനുസരിച്ച് കിളിമാനൂർ-കടയ്ക്കൽ റോഡ് കുറുകേ കടന്ന് ചിങ്ങേലി, ചെന്നിലം, വലിയ വെങ്കാട്, അണപ്പാട്, കുതിരപ്പന്തി, വയല-മണ്ണൂർ റോഡ്, ചരിപ്പറമ്പ്, ചേറിട്ടുകുഴി, കുറ്റിനാട്, ആലഞ്ചേരി, നെട്ടയം, കുരുവിക്കോണം, അയനിക്കോട്, പിനാക്കിൾ വ്യൂപോയിന്റ്, വെഞ്ചേമ്പ്, ഇളമ്പൽ, കോട്ടവട്ടം, കുന്നിക്കോട്, പറങ്കിമാംമുകൾ, പത്തനാപുരം കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലൂടെ കലഞ്ഞൂർവഴി പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കും.


കൊട്ടാരക്കര താലൂക്കിൽ മേലില, വെട്ടിക്കവല, ചക്കുവരയ്ക്കൽ, കോട്ടുക്കൽ, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, മാങ്കോട്, ചിതറ വില്ലേജുകൾ, പുനലൂർ താലൂക്കിൽ അഞ്ചൽ, ഏരൂർ, അലയമൺ, വാളക്കോട്, കരവാളൂർ, പത്തനാപുരം താലൂക്കിൽ പിടവൂർ, പത്തനാപുരം വില്ലേജുകൾ എന്നിവിടങ്ങളിൽനിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്. മൊത്തം 257 കിലോമീറ്റർ നീളത്തിൽ ആറുജില്ലകളിലെ 13 താലൂക്കുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. നാലുവരിയാണ് പാത. ടോളുണ്ടാകും. സർവേയും മാപ്പും അന്തിമാനുമതിക്കായി ദേശീയപാതാ അതോറിറ്റിയുടെ ഭൂമി ഏറ്റെടുക്കൽ കമ്മിറ്റിക്ക് കൈമാറും.



കമ്മിറ്റിയാണ് ഇത് അംഗീകരിക്കണമോയെന്നു തീരുമാനിക്കുക. മാറ്റമുണ്ടെങ്കിൽ കൺസൾട്ടന്റിനെ അറിയിക്കും. ഇതു തീർപ്പാക്കി അന്തിമമായി ഭൂമി ഏറ്റെടുക്കുമെന്നു കാണിച്ച് മൂന്ന്‌ -എ വിജ്ഞാപനം ദേശീയപാതാ അതോറിറ്റി പുറത്തിറക്കും. തുടർന്ന് കല്ലിടൽ തുടങ്ങാനാണ് നീക്കം. ഇതുസംബന്ധിച്ചുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായമാരായാറുണ്ട്. ആകാശസർവേയിലൂടെ തയ്യാറാക്കിയ പ്രാഥമിക രൂപരേഖയാണിത്. മാറ്റങ്ങൾക്കു വിധേയമാണെന്നും നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ പറഞ്ഞു. സ്ഥലമേറ്റെടുപ്പിന് ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ യൂണിറ്റുകളും ഉടൻ തുടങ്ങും.



സ്ഥലമേറ്റെടുപ്പിന്റെ 75 ശതമാനം തുക ദേശീയപാതാ അതോറിറ്റിയും 25 ശതമാനം സംസ്ഥാന സർക്കാരും നൽകും. ലേലം ക്ഷണിക്കലും ടെൻഡറും 2024 മാർച്ചിനുമുമ്പുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പുളിമാത്തുനിന്ന്‌ ആരംഭിക്കുന്നപാത പത്തുകിലോമീറ്റർ പിന്നിട്ട് ജില്ലയിൽ പ്രവേശിക്കും.


*ചിങ്ങേലി ജങ്‌ഷനുസമീപം പാരിപ്പള്ളി-മടത്തറ റോഡ് മറികടക്കും.*


ജനവാസമേഖലയെക്കാൾ വയലുകളിലൂടെയാണ് പാത കടന്നുപോകുന്നത്.


*നെട്ടയത്തുനിന്ന് ഇടത്തോട്ടുവളഞ്ഞ് ആലഞ്ചേരിക്കുസമീപം കൊല്ലം-കുളത്തൂപ്പുഴ റോഡ് മറികടക്കും.*


*വടമണിൽ പുനലൂർ-അഞ്ചൽ റോഡും കടക്കും*.


*കുന്നിക്കോട്ട്‌ കൊല്ലം-തിരുമംഗലം പാതയും കൊല്ലം-മധുര തീപണ്ടിപ്പാതയും കടന്നുപോകും.*


*കല്ലടയാറിനുകുറുകേ പാലമുണ്ടാകും.*


*റെയിൽവേ ലൈനിനുമുകളിൽ മേൽപ്പാലമുണ്ട്‌.*


കലഞ്ഞൂരിൽനിന്ന്‌ പത്തനംതിട്ട ജില്ലയിലേക്ക് കടക്കും.

About VOP

0 comments:

Post a Comment

Powered by Blogger.