*തകർന്ന് പുനലൂർ റെയിൽവേ സ്റ്റേഷൻ റോഡ്*
*പുനലൂർ-മന്ത്രംമുക്ക് റോഡിൽ റെയിൽവേ സ്റ്റേഷനു മുന്നിലെ കുഴി*
*പുനലൂർ*
ദിനംപ്രതി നൂറുകണക്കിനാളുകൾ യാത്രചെയ്യുന്ന പുനലൂർ റെയിൽവേ സ്റ്റേഷൻ റോഡ് തകർച്ചയിൽ. നാളുകളായി ഈ സ്ഥിതിയിലായ റോഡ് അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല. മഴ പെയ്താൽ പലയിടത്തും വെള്ളക്കെട്ടാണ്. വാഹനങ്ങളിലും നടന്നുമുള്ള യാത്ര ബുദ്ധിമുട്ടാണ്. സ്റ്റേഷൻ കവാടത്തിനു മുന്നിൽപ്പോലും കുഴിയാണ്.
പുനലൂർ നഗരത്തിൽനിന്ന് മന്ത്രംമുക്കിലേക്കും ചെമ്മന്തൂരിലേക്കുമുള്ള പാതയാണിത്. സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷന്റെ ഗോഡൗണും സ്കൂളും ഇവിടെയുണ്ട്. പുനലൂർ റെയിൽവേ സ്റ്റേഷൻവഴി ദിനംപ്രതി എട്ടുതീവണ്ടി കൾ കടന്നുപോകുന്നുണ്ട്.
രാജ്യത്തെ ആയിരം ചെറിയ സ്റ്റേഷനുകൾ ഉന്നതനിലവാരത്തിൽ വികസിപ്പിക്കാനുള്ള റെയിൽവേയുടെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സ്റ്റേഷനാണ് പുനലൂർ. റോഡ് നവീകരണം ഉൾപ്പെടെ ഈ പദ്ധതിയിലുണ്ട്. എന്നാൽ അതിന് നാളുകൾ പിടിക്കും.
0 comments:
Post a Comment