നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അന്തരിച്ച മുൻ എംഎൽഎ പുനലൂർ മധുവിന്റെ വസതി സന്ദർശിച്ചു.
നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അന്തരിച്ച മുൻ എംഎൽഎ പുനലൂർ മധുവിന്റെ വസതി സന്ദർശിച്ചു. നിയമസഭാംഗമായിരുന്നപ്പോൾ പുനലൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും തുടർന്നും സജീവ രാഷ്ട്രീയ സാന്നിധ്യവും ആയിരുന്ന പുനലൂർ മധുവിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളെ നേരിൽ കണ്ടു അനുശോചനം അറിയിക്കുകയും ചെയ്തു. പുനലൂർ എംഎൽഎ പി എസ് ശുപാൽ, നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ ബിപി ഉണ്ണികൃഷ്ണൻ, സിപിഎം ഏരിയ സെക്രട്ടറി എസ് ബിജു, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിനേശൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി വിജയകുമാർ, എൻ അജീഷ്, ഷൈൻ ബാബു, നഗരസഭാ കൗൺസിലർമാർ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
0 comments:
Post a Comment