വിജയികളെ അനുമോദിച്ചു
കൊല്ലം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ നാല്പത്തിയാറു സ്കൂളുകളുടെ സംഘടനയായ കൊല്ലം സഹോദയയുടെ ആഭിമുഖ്യത്തിൽ ഈ കഴിഞ്ഞ പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് എന്നീ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് സമ്മാനങ്ങളും ട്രോഫികളും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ ആയൂർ സെൻറ് ആൻസ് സ്കൂളിൽ വച്ചു നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു.
കൊല്ലം സഹോദയയിലെ മെമ്പർ സ്കൂളുകളിൽ നിന്ന് എവൺ ഗ്രേഡ് വാങ്ങി വിജയിച്ച നാനൂറിൽപരം വിദ്യാർത്ഥികൾക്കും , ഓരോ വിഷയത്തിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കും ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു.
പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും നൂറു ശതമാനം വിജയം നേടിയ മുപ്പത്തിയാറു സ്കൂളുകളെ തദവസരത്തിൽ അഭിനന്ദിക്കുകയും അവർക്ക് ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു.
കൊല്ലം സഹോദയ സ്കൂളുകളിലെ പത്താം ക്ലാസ്സിലെ ടോപ്പർ ആയ അഞ്ചൽ സെൻറ്. ജോൺസിലെ സൗരന്ദ്രിക്കും ,പന്ത്രണ്ടാം ക്ലാസ്സിലെ ടോപ്പർ ആയ മാളവിക തമ്പിക്കും പ്രത്യേകമായ ട്രോഫികൾ നൽകി അനുമോദിച്ചു. പ്രസ്തുത ചടങ്ങിൽ കൊല്ലം സഹോദയയുടെ പ്രസിഡന്റ് ഫാദർ. ഡോ. ജി. എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിക്കുകയും സെക്രട്ടറി എം. ബാലഗോപാൽ റിപ്പോർട്ട് അവതരിപ്പിക്കുകയും ആയൂർ സെൻറ് ആൻസ് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ അനിത സ്വാഗതം പറയുകയും പുനലൂർ അസ്സിസി സ്കൂൾ ഡയറക്ടർ ഫാദർ സണ്ണി തോമസ് കൃതജ്ഞത അറിയിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തെ വെല്ലുവിളികളിലൂടെ നേടിയെടുക്കാനുള്ള അവസരമാക്കി തീർക്കണമെന്ന് അഡ്വ. സാം കെ ഡാനിയേൽ ഉദ്ബോധിപ്പിക്കുകയുണ്ടായി.
0 comments:
Post a Comment