മലയോരമേഖലയിലെ നിർധനരായ കുഞ്ഞുങ്ങൾക്ക് പുനലൂരിന്റെ കൈത്താങ്ങ്
പുനലൂർ മേഖലയിലെ അമ്പനാട്, റോസ്മല, മാമ്പഴത്തറ, അച്ചൻകോവിൽ എന്നിവടങ്ങളിലെ നിർധനരായ 150 ഓളം കുഞ്ഞുങ്ങൾക്ക് V 4 പുനലൂർ UAE യും വോയിസ് ഓഫ് പുനലൂർ കൂട്ടായ്മയും ചേർന്ന് പഠനൊപകരണങ്ങൾ വിതരണം ചെയ്തു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ കുട്ടികളെ സ്കൂളുകൾ വഴി കണ്ടെത്തി V 4 പുനലൂർ UAE യും വോയിസ് ഓഫ് പുനലൂർ കൂട്ടായ്മയും ചേർന്ന് സുമനസുകളിൽ നിന്നും സമാഹരിച്ച പഠനോപകരണ കിറ്റുകൾ ആണ് വിതരണം ചെയ്തത്..
ഇത്തരം നന്മപ്രവർത്തിയിലൂടെ സമൂഹത്തിൽ സഹിഷ്ണുതയും സഹവർത്തിത്വവും ഊട്ടി ഉറപ്പിക്കുവാനും നന്മയുള്ള മിടുക്കരായ യുവ തലമുറയെവാർത്തെടുക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി വോയിസ് ഓഫ് പുനലൂർ പുനലൂർ കോർഡിനേറ്റർ വിനോദ് പറഞ്ഞു. പഠനോപകരണ വിതരണത്തിന് സഹായിച്ച പുനലൂരിലെ നല്ലവരായ പ്രിയ സഹോദരങ്ങൾക്കും V 4 പുനലൂർ UAE യുടെയും വോയിസ് ഓഫ് പുനലൂരിന്റെയും നന്ദി ചീഫ് എഡിറ്റർ മഹേഷ് ഭാഗത് പറഞ്ഞു. ഈ നന്മപ്രവർത്തിയുടെ വിജയത്തിനായി പ്രവർത്തിച്ച UAE കേന്ദ്രമായി പ്രവർത്തിക്കുന്ന V4 പുനലൂരിന്റെ പ്രവർത്തകരയ ഹരി ഐയ്യർ മനോജ് സത്യ എന്നിവരോടുള്ള നന്ദിയും സ്നേഹവും വോയിസ് ഓഫ് പുനലൂരിന് വേണ്ടി എഡിറ്റർ ഷയാന സജിത്ത് പറഞ്ഞു. രണ്ടാം തവണയും ഈ നന്മപ്രവർത്തി വിജയകരമായി പൂർത്തീകരിച്ചതിൽ വോയിസ് ഓഫ് പുനലൂരിനോടുള്ള V4 പുനലൂർ UAE യുടെ നന്ദിയും അറിയിച്ചു.
പഠനോപകരണ വിതരണത്തിന് വോയിസ് ഓഫ് പുനലൂർ അംഗങ്ങളായ ഷയാന സജിത്ത്, വിനോദ്, മണി, മഹേഷ് ഭഗത് എന്നിവർ നേതൃത്വം നൽകി..
0 comments:
Post a Comment