advertise here  Call : 9072780374

പുനലൂർ ശ്രീരാമവർമ്മപുരം മാർകെറ്റ് നവീകരണം: പുതുക്കിയ അടങ്കലിന് അനുമതി


 പുനലൂർ ശ്രീരാമവർമ്മപുരം മാർകെറ്റ് നവീകരണം: പുതുക്കിയ അടങ്കലിന് അനുമതി



22 May 2022


പുനലൂർ :*


നഗരസഭയിലെ ശ്രീരാമവർമപുരം ചന്ത നവീകരിച്ച് പുനർനിർമിക്കുന്നതിനുള്ള പുതുക്കിയ അടങ്കലിന് 'കിഫ്ബി'യുടെ അനുമതി. 6.42 കോടിയുടേതാണ് പുതിയ അടങ്കൽ. സർക്കാർ വരുത്തിയ നിരക്കുവർധനയുടെ അടിസ്ഥാനത്തിലാണ് അടങ്കൽ പുതുക്കി സമർപ്പിച്ചത്. നിർമാണത്തിന് കരാർ നൽകുന്നതിനുള്ള നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.


കിഴക്കൻ മേഖലയിലെതന്നെ ഏറ്റവും പഴക്കമുള്ളതും പ്രധാനപ്പെട്ടതുമായ ചന്തകളിൽ ഒന്നാണ് ശ്രീരാമവർമപുരം ചന്ത. കിഫ്ബിയിൽനിന്നുള്ള തുക ചെലവഴിച്ചാണ് ചന്ത നവീകരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് പുനലൂർ നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്നാണ്.


ഫിഷറീസ് വകുപ്പിനുകീഴിലുള്ള തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതിയുടെ നിർവഹണച്ചുമതല. 2020-ലാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. അഞ്ചുവർഷംകൊണ്ട് പലിശയില്ലാതെ അടങ്കൽത്തുക മടക്കിനൽകുന്നതിനു നഗരസഭയുടെ കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതുസംബന്ധിച്ച് തദ്ദേശസ്വയംഭരണവകുപ്പും നഗരസഭയും ചേർന്ന് കരാറായിട്ടുണ്ട്. ഇനി നിർമാണമാരംഭിക്കുന്നതിനു മുന്നോടിയായി ചന്തയിലെ പഴയ കെട്ടിടം പൊളിച്ചുനീക്കുകയും കച്ചവടക്കാർക്ക് താത്‌കാലിക സൗകര്യമൊരുക്കുന്നതിനുള്ള ഷെഡ് നിർമിക്കുകയും വേണം.


മൊത്തം 21,000 ചതുരശ്രയടിയിലാണ് പുതിയ ചന്ത നിർമിക്കുന്നത്. 37 കടകൾ, 25 മത്സ്യ സ്റ്റാളുകൾ, 24 ഉണക്കമീൻ സ്റ്റാളുകൾ, വഴിയോരക്കച്ചവടക്കാർക്കായി 33 സ്റ്റാളുകൾ, രണ്ടു ഗോഡൗൺ, ജൈവവാതക പ്ലാന്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ്, ഫുഡ് സേഫ്റ്റി, ആരോഗ്യ വകുപ്പുകളുടെ ഓഫീസ്, ശൗചാലയങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


*കുന്നുകൂടി മാലിന്യം*


നിലവിൽ കൃത്യമായ മാലിന്യസംസ്കരണം നടക്കാത്ത സ്ഥിതിയിലാണ് ചന്ത. മാലിന്യം ചന്തയുടെ കിഴക്കുഭാഗത്തായി കൂട്ടിയിട്ടിരിക്കുകയാണ്. ഇവ സമയബന്ധിതമായി നീക്കംചെയ്യാറില്ല 




മാലിന്യം അഴുകി ചെറുതോടുകൾ വഴി തൊട്ടടുത്തുകൂടി ഒഴുകുന്ന കല്ലടയാറ്റിൽ എത്തിച്ചേരുന്നു. പുനലൂർ ജലവിതരണ പദ്ധതിക്ക്‌ ഉൾപ്പെടെ വെള്ളമെടുക്കുന്നയിടത്താണ് ഒഴുകിയെത്തുന്നത്. മാലിന്യം കുന്നുകൂടുന്നതുമൂലം നഗരത്തിൽ തെരുവുനായ്കളുടെ ശല്യവും വർധിക്കുകയാണ്. ചന്തയാണ് നായ്ക്കളുടെ താവളം......

About VOP

0 comments:

Post a Comment

Powered by Blogger.