advertise here  Call : 9072780374

കാട്ടാനശല്യത്തിൽ പൊറുതിമുട്ടികിഴക്കൻമേഖല


 കാട്ടാനശല്യത്തിൽ പൊറുതിമുട്ടികിഴക്കൻമേഖല

22 May 2022



*തെന്മല മൃഗസംരക്ഷണ ചെക്‌പോസ്റ്റിനു സമീപം പുനലൂർ-ചെങ്കോട്ട തീവണ്ടിപ്പാതയിൽ കാട്ടാനയിറങ്ങിയപ്പോൾ*



*തെന്മല :*



കിഴക്കൻമേഖലയിൽ അനുദിനം കാട്ടാനശല്യം വർധിച്ചതോടെ പ്രദേശവാസികൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിൽ. മുമ്പ് വനാതിർത്തിയോടുചേർന്നുള്ള കൃഷിയിടങ്ങളിലാണ് കാട്ടാനയിറങ്ങിയതെങ്കിൽ ഇപ്പോൾ ദേശീയപാതയുടെ അരികിൽവരെ ആനയെത്തുന്നുണ്ട്.


ശനിയാഴ്ച നാലിന് തെന്മല മൃഗസംരക്ഷണ ചെക്പോസ്റ്റിനു മുകൾഭാഗത്ത് പുനലൂർ-ചെങ്കോട്ട തീവണ്ടിപ്പാതയുംകഴിഞ്ഞ്‌ കാട്ടാനയെത്തിയിരുന്നു. ദേശീയപാതയിലേക്കിറങ്ങാൻ തുടങ്ങിയപ്പോൾ വാഹനപരിശോധന നടത്തുകയായിരുന്ന ഹൈവേ പോലീസ് ആനയെ കണ്ടു. ആൾക്കൂട്ടമായതോടെ ആന റെയിൽപ്പാതയ്ക്കരികിലുള്ള ശ്രീജയുടെ പുരയിടത്തിലെ ചക്കകൾ ഭക്ഷണമാക്കിയശേഷം വനത്തിലേക്ക് കയറിപ്പോയി.


പകലും ആന ഇറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. വെള്ളിയാഴ്ച അർധരാത്രിയോടെ ഇടപ്പാളയം നാലുസെൻറ് കോളനിയിൽ ആനയെത്തി. വത്സല, രാധ, കവിത, കണ്ണൻ, ലളിത എന്നിവരുടെ വീടുകൾക്ക് സമീപമെത്തിയ ആന തെങ്ങുൾപ്പെടെ നശിപ്പിച്ചു. രാധയുടെ വീടിന്റെ മുറ്റത്തുവരെ ഇറങ്ങിയിരുന്നു.

About VOP

0 comments:

Post a Comment

Powered by Blogger.