advertise here  Call : 9072780374

സെൽഫി എടുക്കുന്നതിനിടെ ആറ്റിൽ വീണ് അപകടം.പത്തനാപുരത്താണ് മൂന്ന് സുഹൃത്തുക്കൾ കല്ലടയാറ്റിൽ വീണത്.


 സെൽഫി എടുക്കുന്നതിനിടെ  ആറ്റിൽ വീണ് അപകടം.പത്തനാപുരത്താണ് മൂന്ന് സുഹൃത്തുക്കൾ കല്ലടയാറ്റിൽ വീണത്.രണ്ട് പേരെ രക്ഷപ്പെടുത്തി.അനുഗ്രഹയുടെ സഹോദരൻ അഭിനവ് എന്നിവരാണ് രക്ഷപ്പെട്ടത്. ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു.പത്തനംതിട്ട കോതിക്ക് സമീപത്തെ കൂടൽ സ്വദേശിയായ അപർണ എന്ന പെൺകുട്ടിയെയാണ് കാണാതായത്.


ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പത്തനാപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടികൾ. ഉച്ചഭക്ഷണം കഴിച്ച ശേഷം സമീപത്തെ പുഴയ്‌ക്ക് സമീപമെത്തി സെൽഫി എടുക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. 

മൂന്ന് പേരും പുഴയിലേക്ക് വീഴുകയായിരുന്നു. രണ്ടുപേരെ രക്ഷിച്ചെങ്കിലും ഒരാൾ ഒഴുക്കിൽപ്പെടുകയായിരുന്നു. പുഴയ്‌ക്ക് ആഴം കൂടിയ പ്രദേശത്താണ് പെൺകുട്ടികൾ വീണത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും തിരച്ചിൽ തുടരുകയാണ്.

About VOP

0 comments:

Post a Comment

Powered by Blogger.