advertise here  Call : 9072780374

കെ സ്വിഫ്റ്റിനായി 700 പുതിയ ബസുകള്‍ കൂടി വാങ്ങുന്നു


 കെ സ്വിഫ്റ്റിനായി 700 പുതിയ ബസുകള്‍ കൂടി വാങ്ങുന്നു*

✨✨✨✨✨✨✨✨✨

കെ.എസ്.ആര്‍.ടി.സിക്കായി പുതിയതായി 700 ബസുകള്‍ കൂടി വാങ്ങാന്‍ തീരുമാനം. ഇന്ധനവിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ നേരത്തെ വാങ്ങിയിരുന്ന ഡീസല്‍ എന്‍ജിന്‍ ബസുകള്‍ക്ക് പകരമായി സി.എന്‍.ജി. ബസുകളാണ് ഇക്കുറി വാങ്ങുന്നത്. ബസുകള്‍ വാങ്ങാനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗമാണ് കൈക്കൊണ്ടത്.


455 കോടി രൂപ മുതല്‍ മുടക്കിയാണ് ബസുകള്‍ വാങ്ങുക. ഇതിനുള്ള പണം നാല് ശതമാനം പലിശ നിരക്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് കിഫ്ബി വഴി നല്‍കും. 700 സി.എന്‍.ജി. ബസുകളും കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന് വേണ്ടിയാണ് വാങ്ങുന്നത്.


ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗമായ 700 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ റൂട്ടാണ് ഇങ്ങനെ സ്വിഫ്റ്റിലേക്ക് പോകുന്നത്. സ്വിഫ്റ്റിന് വഴിമാറുന്ന ബസുകള്‍, പുതിയ ബസുകള്‍ വരുന്ന മുറയ്ക്ക് ഓര്‍ഡിനറി സര്‍വീസിന് വേണ്ടി ഉപയോഗിക്കും. ജീവനക്കാരെ പുനഃക്രമീകരിച്ചാണ് സര്‍വീസ് നടത്തുക.


കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തിന്റെ സിംഹഭാഗവും ഇന്ധനത്തിന് വേണ്ടിയാണ് ചെലവിടുന്നത്. ഇതുവഴി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനായാണ് സി.എന്‍.ജി. ബസിലേക്ക് മാറുന്നത്.


▬▬▬▬▬▬▬▬▬▬▬▬

About VOP

0 comments:

Post a Comment

Powered by Blogger.