സ്ട്രാപ്പ് കെട്ടാതെയാണോ ഹെല്‍മറ്റ് ധരിക്കുന്നത് ? ഐഎസ്‌ഐ മാര്‍ക്കില്ലേ ? 2000രൂ പിഴ*
ഹെല്‍മറ്റ് ഉചിതമായ രീതിയില്‍ ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് 2000 രൂപ വരെ പിഴ. മോട്ടോര്‍ വാഹന നിയമത്തിലാണ് പുതിയ ഭേദഗതി.
ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.
സ്ട്രാപ്പ് കെട്ടാതെയിരിക്കുന്നത് അടക്കം ഉചിതമായ രീതിയില്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ 2000 രൂപ വരെ പിഴ ഈടാക്കാനാണ് മോട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ബിഐഎസ് അല്ലെങ്കില്‍ ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാത്ത ഹെല്‍മറ്റ് ധരിച്ചാലും പിഴ ചുമത്തും.
മോട്ടോര്‍ വാഹന നിയമത്തിലെ 194 ഡി വകുപ്പ് അനുസരിച്ചാണ് നടപടി സ്വീകരിക്കുക. ഓരോ നിയമ ലംഘനത്തിനും ആയിരം രൂപയാണ് പിഴ ചുമത്തുക. നിയമം അനുസരിച്ച് മൂന്ന് മാസം വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് വെയ്ക്കാനും വ്യവസ്ഥ ഉണ്ട്. 2021 ജൂണ്‍ ഒന്ന് മുതലാണ് അംഗീകാരമില്ലാത്ത ഹെല്‍മറ്റുകള്‍ ധരിക്കുന്നത് നിരോധിച്ചത്.
▬▬▬▬▬▬▬▬▬▬▬▬
0 comments:
Post a Comment