advertise here  Call : 9072780374

പുനലൂർ മണ്ഡലത്തിൽ തെന്മല കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ ആരംഭിക്കുന്നതിനായി ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് തെന്മല പഞ്ചായത്ത് അധികാരികളുടെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും സംയുക്‌ത യോഗം വിളിച്ച് ചേർത്ത് PS സുപാൽ MLA


 പുനലൂർ  മണ്ഡലത്തിൽ  തെന്മല കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ  ആരംഭിക്കുന്നതിനായി ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ  ഭാഗമായി ഇന്ന് തെന്മല പഞ്ചായത്ത്  അധികാരികളുടെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും സംയുക്‌ത യോഗം വിളിച്ച് ചേർത്ത്  PS സുപാൽ MLA*



കാലാവർഷകെടുതികളും, പ്രകൃതിക്ഷോഭവും  മൂലം  കഴിഞ്ഞ  നാളുകളിൽ  കിഴക്കൻ  മേഖലയിൽ  കനത്ത  നാഷനഷ്ടങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്.

രക്ഷാ പ്രവർത്തനത്തിൽ ഫയർ ഫോഴ്സിന്റെ ഉൾപ്പടെ സഹായങ്ങൾ  ലഭ്യമാക്കുവാൻ  വളരെ  ബുദ്ധിമുട്ടായിരുന്ന  സാഹചര്യത്തിൽ  ഇത്തരം  അടിയന്തിര  സാഹചര്യങ്ങൾ  നേരിടുവാൻ  കിഴക്കൻ മേഖല  കേന്ദ്രീകരിച്ചു ഫയർ ഫോഴ്സ് യൂണിറ്റ് രൂപീകരിക്കണം  എന്ന്  ശക്തമായ  ആവശ്യങ്ങൾ  ഉയർന്ന് വന്നിരുന്നു. തുടർന്ന് PS സുപാൽ MLA ഇടപെട്ട്കൊണ്ട്  താത്കാലിക  സംവിധാനം ഒരുക്കി നൽകിയിരുന്നു. തുടർന്ന് MLA യുടെ നിർദേശപ്രകാരം ദുരന്തനിവാരണ അതോറിറ്റിയുടെയും, ഫയർഫോഴ്സിന്റെയും  നേതൃത്വത്തിൽ  സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി  കിഴക്കൻ മേഖലയിൽ  ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള  ആവിശ്യകത ചൂണ്ടികാട്ടി  ഗവണ്മെന്റിലേക്കും ഫയർഫോഴ്സ് ഡിപ്പാർട്ട് മെന്റിനും സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെന്മല കേന്ദ്രീകരിച്ച് ഫയർഫോഴ്സ് യൂണിറ്റ് ആരംഭിക്കുന്നതിനായുള്ള സൗകര്യങ്ങൾ  ഉറപ്പ് വരുത്താൻ  ഫയർഫോഴ്സ് ആസ്ഥാനത്ത്  നിന്നും നിർദേശം  ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്  ഇന്ന് തെന്മല പഞ്ചായത്തിൽ യോഗം  ചേർന്നത്. യോഗത്തിൽ പങ്കെടുത്ത്കൊണ്ട് ഫയർ ഫോഴ്സ് യൂണിറ്റ് തുടങ്ങുവാൻ  വേണ്ട സൗകര്യങ്ങൾ  എന്തൊക്കെയാണ് എന്ന് ബന്ധപ്പെട്ട ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ  റിപ്പോർട്ട് ചെയ്തു.


ഇപ്പോൾ യൂണിറ്റ് തുടങ്ങുന്നതിനായുള്ള താത്കാലിക  സംവിധാനവും, തുടർന്ന് സ്ഥായിയായ നിലയിൽ  ഉള്ള സ്ഥലവും, കെട്ടിടവും ഉൾപ്പടെ ഉറപ്പാക്കി നൽകുവാൻ  എല്ലാവിധ സഹായങ്ങളും  ലഭ്യമാക്കും  എന്ന് MLA അറിയിച്ചു.


MLA വിളിച്ചയോഗത്തിന്റെ  അടിസ്ഥാനത്തിൽ ഫയർഫോഴ്സ് യൂണിറ്റ് തുടങ്ങുവാൻ  ഉള്ള എല്ലാ സൗകര്യങ്ങളും  ഒരുക്കി നൽകാം  എന്ന് പഞ്ചായത്ത്  അധികൃതർ  ഉറപ്പ് നൽകി . ഇതുമായി ബന്ധപ്പെട്ട പഞ്ചായത്ത്  കമ്മറ്റി തീരുമാനം  തൊട്ടടുത്ത  ദിവസം  തന്നെ  എടുത്ത് നൽകാം  എന്നും അറിയിച്ചു.


ഇന്ന് ചേർന്ന  യോഗത്തിൽ  MLA കൂടാതെ, തെന്മല പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ,

വൈസ് പ്രസിഡന്റ് സജികുമാരി,ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ സലിം, ബ്ലോക്ക്മെമ്പർ കോമള കുമാർ പഞ്ചായത്ത് മെമ്പർമാരായ സിബിൽ ബാബു, സി ചെല്ലപ്പൻ, ഷീബ എസ്ആർ, സുഗതൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  A T ഷാജൻ, ചന്ദ്രിക സെബാസ്റ്റ്യൻ,നാഗരാജ് സുജാത ടീച്ചർ, വിജയശ്രീ ബാബു തുടങ്ങിയവർ  പങ്കെടുത്തു.

About VOP

0 comments:

Post a Comment

Powered by Blogger.