advertise here  Call : 9072780374

പുനലൂർ നഗരസഭ ഇഫ്താർ സംഗമവും മതമൈത്രീ സമ്മേളനവുംസംഘടിപ്പിച്ചു.


 പുനലൂർ നഗരസഭ ഇഫ്താർ സംഗമവും മതമൈത്രീ സമ്മേളനവുംസംഘടിപ്പിച്ചു.          പുനലൂർ : പുനലൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വയം വര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മതമൈത്രീ സമ്മേളനവും ഇഫ്താർ സംഗമവും എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതയും മാനവികതയും നിലനിർത്തുന്നതിന് ഇത്തരം സംഗമങ്ങൾ അനിവാര്യമായ കാലഘട്ടത്തിലാണ് നാമിന്നുള്ളതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം പി . ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു. പി.എസ് സുപാൽ എം. എൽ. എ. മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർപെഴ്സൺ നിമ്മി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി അബ്ദുൽ ജലീൽ , മുൻസിഫ് ഷംനാദ്, വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ , മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ദിനേശൻ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഷാഹിർഷ, നഗരസഭാ സെക്രട്ടറി നൗഷാദ്, എസ്. എൻ.ഡി. പി.താലൂക്ക് യൂണിയൻ പ്രസിഡന്റ് റ്റി.കെ. സുന്ദരേശൻ, അടൂർ നഗരസഭാ ചെയർമാൻ സജി, വൈസ് ചെയർപെഴ്സൺ ദിവ്യ, ഡി.വൈ.എസ്.പി. ബി.വിനോദ്, തുടങ്ങിയവർ സംസാരിച്ചു. നമസ്ക്കാരത്തിന് ഹാജി.എം. മുഹമ്മദ് ഇല്യാസ് നേതൃത്വം നൽകി.

About VOP

0 comments:

Post a Comment

Powered by Blogger.