പുനലൂർ-മൂവാറ്റുപുഴ മെയിൻ ഈസ്റ്റൺ ഹൈവേ വികസനം : മുക്കടവിൽ പുതിയപാലം തൂണുകൾ ഉയരുന്നു
12 April 2022
*പുനലൂർ*
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത(മെയിൻ ഈസ്റ്റേൺ ഹൈവേ) പുനരുദ്ധാരണത്തിന്റെ ഭാഗമായി പുനലൂർ മുക്കടവിലും പുതിയപാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു.
കാലപ്പഴക്കംമൂലം തകർച്ച നേരിടുന്ന പഴയപാലത്തിനു സമാന്തരമായാണ് പുതിയപാലം നിർമിക്കുന്നത്. ഇതിനായുള്ള തൂണുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 40 ശതമാനം പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ പറഞ്ഞു.
പാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ പുതുതായി നിർമിക്കുന്ന വലിയ രണ്ടു പാലങ്ങളിൽ ഒന്നാണ് മുക്കടവിലേത്. പത്തനാപുരം കല്ലുംകടവിലെ പാലമാണ് രണ്ടാമത്തേത്. കല്ലടയാറിൽ ഒഴുകിച്ചേരുന്ന മുക്കടയാറിനുകുറുകേ 50 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് മുക്കടവിൽ പാലം നിർമിക്കുന്നത്.
പാറക്കെട്ടുകൾ നിറഞ്ഞ ഇവിടെ നിർമാണപ്രവർത്തനങ്ങൾ ശ്രമകരമാണ്. മുക്കടയാറിന്റെ ഇരുകരകളോടും ചേർന്ന് കൂറ്റൻ തൂണുകൾ കോൺക്രീറ്റു ചെയ്യുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
പഴയപാലം നിലനിർത്തിക്കൊണ്ടാണ് പുതിയപാലം പണിയുന്നത്. പഴയപാലം പുനരുദ്ധരിക്കുന്നത് നിലവിൽ പദ്ധതിയിലില്ല. അതേസമയം, പുതിയപാലം വന്നാലും പഴയപാലം ഗതാഗതത്തിന് ഉപയോഗിക്കാനാകുമെന്ന് അധികൃതർ സൂചിപ്പിച്ചു.
Pic : Mathrubhumi
0 comments:
Post a Comment