*പുനലൂർ*
*RPL തൊഴിലാളികളുടെ ക്ഷേമത്തിനായി* *വിവിധപദ്ധതികൾ നടപ്പിലാക്കും*
*മന്ത്രി.വി ശിവൻകുട്ടി*
പുനലൂർ നിയോജകമണ്ഡലത്തിൽ പ്രവർത്തിക്കുന്ന റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിലെ തൊഴിലാളികൾ നേരിടുന്ന വിവിധപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണം എന്ന് ആവിശ്യപ്പെട്ട് പുനലൂർ MLA PS സുപാൽ തൊഴിൽവകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മന്ത്രി പുനലൂർ RPL ന്റെ ഓഫീസ് സന്ദർശിക്കുകയും ഡയറക്ടർ ബോഡ് യോഗം ചേരുകയും ചെയ്തു .MLA നൽകിയ നിവേദനത്തിൽ പറഞ്ഞിരുന്ന തൊഴിലാളികളുടെ ഗ്രാറ്റ് വിറ്റി വർദ്ധിപ്പിക്കുക, ലയങ്ങളുടെ മെയിന്റനൻസ് അടിയന്തിരമായി നടത്തുക, തകർന്ന ലയങ്ങൾക്ക് പകരം ഭവന സമുച്ചയങ്ങൾ നിർമ്മിക്കുക,തമിഴ് മീഡിയം സ്കൂളിൽ മലയാളം , ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ കൂടി ഉൾപെടുത്തുക, RPL പ്രവർത്തിക്കുന്ന ITI ക്ക് കെട്ടിട നിർമ്മാണത്തിന് സ്ഥലം അനുവദിക്കുക, RPL റബർ അധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
തുടർന്ന് തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി 26ദിവസം ആക്കുന്നത് അനുഭാവപൂർണ്ണമായി പരിഗണിക്കും എന്നും ക്വാഷ്വൽ വർക്കർമാരെ സ്ഥിരപ്പെടുത്തുന്ന വിഷയത്തിൽ മേൽ ഉള്ള ഫയൽ തീർപ്പായി വരുന്ന മുറയ്ക്ക് പരിഗണിക്കും ഇ വിഷയം ഗവണ്മെന്റിന്റെ പരിഗണയിൽ ഉള്ളതാണ് എന്നും.
ITI ക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ ആക്കാൻ ലേബർ സെക്രട്ടറിയെ മന്ത്രി ചുമതലപെടുത്തി. തുടർന്ന് ലേബർ, റവന്യു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നുകൊണ്ട് നടപടികൾ പൂർത്തിയാക്കി നൽകും.
RPL സ്കൂളിലെ പഠനവിഷയങ്ങളിൽ മലയാളവും ഇംഗ്ലീഷും കൂടി ഉൾപ്പെടുത്താൻ ഉള്ള നടപടികൾ കൈകൊള്ളും,
റബർ അധിഷ്ഠിത വ്യവസായം ആരംഭിക്കുന്നതിനായുള്ള പഠനം നടത്താൻ ലേബർ സെക്രട്ടറിയെ ചുമതലപെടുത്തി.
ലയങ്ങളുടെ മെയിന്റനൻസ് ഉടൻ നടത്തും എന്നും പുതിയതായി ഭവന സമുച്ചയങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ പരിഗണയിൽ ഉണ്ട് എന്നും മന്ത്രി പറഞ്ഞു.
ബോർഡ് യോഗത്തിന് ശേഷം തൊഴിലാളി യൂണിയൻ നേതാക്കന്മാരെയും മന്ത്രി കണ്ടു
ഇന്ന് ചേർന്ന യോഗത്തിൽമന്ത്രിയെ കൂടാതെ PS സുപാൽ MLA, RPL ചെയ്യർപേഴ്‌സൺ മിനി ആന്റണി IAS, RPL MD
Dr അഡൽഅരശൻ IFS, സഞ്ജയ് കുമാർ IFS തുടങ്ങി വിവിധ RPL ഉദ്യോഗസ്ഥർ, കൂടാതെ വിവിധ തൊഴിലാളിയൂണിയൻ നേതാക്കന്മാരും പങ്കെടുത്തു
0 comments:
Post a Comment