advertise here  Call : 9072780374

KSRTC ആഡംബര യാത്രയ്ക്കായി പുത്തന്‍ വോള്‍വോ ബസുകള്‍ എത്തി; ഇടിച്ച് നശിപ്പിച്ചാല്‍ ഡ്രൈവറുടെ പണി പോകും


 KSRTC ആഡംബര യാത്രയ്ക്കായി പുത്തന്‍ വോള്‍വോ ബസുകള്‍ എത്തി; ഇടിച്ച് നശിപ്പിച്ചാല്‍ ഡ്രൈവറുടെ പണി പോകും



05-Mar-2022



ദീർഘദൂര സർവ്വീസ് നടത്തിപ്പിനായി KSRTC രൂപീകരിച്ച  K-SWIFT കമ്പനിക്കുള്ള ആദ്യ ബാച്ച് വോള്‍വോ ബസ് കേരളത്തിലെത്തി. അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോൾവോയുടെ സ്ലീപ്പർ ബസാണിത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച സ്ലീപ്പർ ബസുകളാണ് തിരുവനന്തപുരത്തെത്തിച്ചത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച ഇന്ത്യയിലെ തന്നെ  ആദ്യ  8 സ്ലീപ്പർ ബസുകളാണ്  കെഎസ്ആർടിസിക്ക് കൈമാറിയത്. വോൾവോ ബി 11ആർ ഷാസി ഉപയോ​ഗിച്ച്  നിർമ്മിച്ച ബസുകളാണ് ഇത്.

ഈ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണിപോകും. ദീര്‍ഘദൂര ബസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി. രൂപവത്കരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റിലാണ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന വ്യവസ്ഥകളുള്ളത്.




കെ.എസ്.ആര്‍.ടി.സി. മുന്‍പ് പുറത്തിറക്കിയ 18 സ്‌കാനിയ ബസുകള്‍ ഇടിച്ചു ചിലത് നശിച്ചുപോകുന്ന സ്ഥിതിയിലെത്തിയിരുന്നു. ഇതിനൊരു മാറ്റമാണ് സ്വിഫ്റ്റില്‍ പ്രതീക്ഷിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കും.


ഡ്രൈവറായും കണ്ടക്ടറായും ജോലിചെയ്യണം. യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും കൊടുക്കണം. പെട്ടിയും ബാഗുമൊക്കെ എടുത്തുകയറ്റാന്‍ സഹായിക്കണം. രണ്ടുദിവസത്തിനുള്ളില്‍ ഡ്രൈവര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കും.


കൂടാതെ അശോക് ലൈലാന്റ് കമ്പിനിയുടെ ല​ക്ഷ്വറി ശ്രേണിയിൽപ്പെട്ട 20 സെമി സ്ലീപ്പർ ,  72  എയർ സസ്പെൻഷൻ നോൺ എ.സി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെഎസ്ആർടിസിക്ക് ലഭിക്കും. കെഎസ്ആർടിസി - സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് KSRTC ക്ക് വേണ്ടി ദീർഘ ദൂര സർവ്വീസുകൾ ആരംഭിക്കും.




ഏഴ് വർഷം കഴിഞ്ഞ കെഎസ്ആർടിസിയുടെ 704 ബസുകൾക്ക് ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ്  പുതിയ ബസുകൾ സർക്കാരിൻ്റെ  സാമ്പത്തിക സഹായത്തോടെ എത്തുന്നത്. ദീര്‍ഘദൂര സര്‍വീസുകളുടെ നടത്തിപ്പിനായി കെഎസ്ആര്‍ടിസി ആരംഭിച്ച കെ-സ്വിഫ്റ്റ് കമ്പനിക്കാണ് സര്‍വീസുകളുടെ ചുമതല.


ആദ്യമായാണ് കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. ആദ്യ ബാച്ച് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്താണ് എത്തിയത്. അശോക് ലൈലന്‍ഡിന്റെ 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എ.സി. ബസുകളും രണ്ടുമാസത്തിനുള്ളില്‍ ലഭിക്കും. സമീപഭാവിയില്‍ 116 ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാകും. ഇതോടെ ദീര്‍ഘദൂര യാത്ര നടത്തുന്നവരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ്  അധികൃതരുടെ പ്രതീക്ഷ.


Photo : Sreenath K

About VOP

0 comments:

Post a Comment

Powered by Blogger.