advertise here  Call : 9072780374

അഞ്ചലിൽ യുവതിയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി; ടെറസിൽ നിന്ന് വീണതായി സംശയം


 അഞ്ചലിൽ യുവതിയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി; ടെറസിൽ നിന്ന് വീണതായി സംശയം*


March 05, 2022


*അഞ്ചൽ*


അഞ്ചലിൽ യുവതിയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൾ ആലങ്കോട് സ്വദേശിനിയായ നാല്പത്തിയൊന്നുകാരി ബിന്ദുവിനെയാണ് വാടക വീടിൻ്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.


അഞ്ചലിലെ ഒരു ബാങ്ക് ജീവനക്കാരിയുടെ വീട്ടിൽ സഹായിയായി ജോലി ചെയ്തുവരുകയായിരുന്നു ബിന്ദു. 


 


അഞ്ചൽ, വർഷ തിയറ്ററിന് സമീപമുള്ള വീടിൻ്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരിയായ യുവതിയുടെ സഹായിയായി കഴിഞ്ഞ മൂന്ന് മാസമായി ബിന്ദു ഇവിടെയുണ്ട്. ഈ വീടിന് മുകളിൽ നിന്ന് ഫോണിൽ സംസാരിക്കവേ താഴെ വീണതാകാം എന്നാണ് പോലീസ് നിഗമനം.


വീടിൻ്റെ മുറ്റത്ത് വീണ് കിടക്കുന്നതായാണ് മൃതദേഹം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. അഞ്ചൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തതായാണ് വിവരം.

About VOP

0 comments:

Post a Comment

Powered by Blogger.