പുനലൂർ എസ്.എൻ കോളേജ് ചുവന്നു തന്നെ .മുഴുവൻ സീറ്റിലും എസ്.എഫ്.ഐ*
*പുനലൂർ* .
പുനലൂർ ശ്രീ നാരായണ കോളേൽജിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ക്ക് ഉജ്വല വിജയം .യൂണിയൻ പാനലിൽ മുഴുവൻ സീറ്റിലും എസ് .എഫ് .ഐ. വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇത്തവണ കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് സംഘടിച്ചപ്പോൾ പുനലൂർ എസ് .എൻ കോളേജിൽ ഇലക്ഷൻ വിദ്യാർത്ഥി സംഘർഷത്തിന്റെ ഭാഗമായി മാറ്റിവെച്ചിരുന്നു.തുടന്നു എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ സമരത്തിന്റെ ഭാഗമായിയാണ് വീണ്ടും ഇലക്ഷൻ സംഘടിപ്പിച്ചത് . യൂണിയൻ ചെയർപേഴ്സൻ ആയി ദേവിക .ആർ. പിള്ളയെയും, വൈസ് ചേർപേഴ്സൻ ആയി ആഷ്നയെയും , ജനറൽസെക്രട്ടറി ആയി ആദർശ് എം നായർ, ആർട്‌സ് ക്ലബ്ബ് സെക്രട്ടറിയായി ജീവ നന്ദൻ , യൂ യൂ സി മാരായി ആദർശ് എസ് രാജേഷ് ആർ , ലേഡി റപ്പായി അൽഖ രേഷ്മ എന്നിവരെയും 1 ഡിസി റപ്പായി സിദ്ധാർത്ഥ്, 2 ഡിസി റപ്പായി മുഹമ്മദ് നിഹാലിനെയും , 3 ഡിസി റപ്പായി ഗോപികയെയും 1 പിജി റപ്പായി അഭിഷേകിനെയും , 2 പിജി റപ്പായി അമൃതയെയും തിരഞ്ഞെടുത്തു. തുടർന്ന് കോളേജിൽ നിന്നും ആരംഭിച്ച പ്രകടനം ടൌൺ ചുറ്റി പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ അവസാനിച്ചു .പ്രകടനത്തെ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം സ. ആദർശ് എം.സജി അഭിവാദ്യം ചെയ്തു സംസാരിച്ചു. എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം സ.സന്ദീപ്, ജില്ലാ സെക്രട്ടറി അനന്തു പിള്ള, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൽ ബാബു, പുനലൂർ ഏരിയ സെക്രട്ടറി ജോജോ വര്ഗീസ് ,ഏരിയ പ്രസിഡന്റ് ഷെമീർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം സ.നൃപ നന്ദി പറഞ്ഞു
0 comments:
Post a Comment