advertise here  Call : 9072780374

വാഹനാപകട സാധ്യത മുൻകൂട്ടി അറിയിക്കാൻ ആപ്പ് വരുന്നു; ഡ്രൈവർക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്ന ആപ്പ് ഈ മാസം പുറത്തിറങ്ങും


 വാഹനാപകട സാധ്യത മുൻകൂട്ടി അറിയിക്കാൻ ആപ്പ് വരുന്നു; ഡ്രൈവർക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്ന ആപ്പ് ഈ മാസം പുറത്തിറങ്ങും*




*തിരുവനന്തപുരം:*



ഡ്രൈവർമാരെ വാഹനാപകട സാധ്യത മുൻകൂട്ടി അറിയിക്കാനും ആപ്പ് വരുന്നു. ഡ്രൈവർക്കു ബ്ലാക്ക് സ്‌പോട്ടിനു മുൻപ് ജാഗ്രത നൽകുകയാണു ലക്ഷ്യം. സ്ഥിരം വാഹനാപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ (ആക്‌സിഡന്റ് ബ്ലാക്ക് സ്‌പോട്ടുകൾ) മുൻകൂട്ടി അറിയിക്കുന്ന സുരക്ഷാ മൊബൈൽ ആപ് മോട്ടർ വാഹനവകുപ്പ് ഈ മാസം പുറത്തിറക്കും.


പൊതുമരാമത്ത് വകുപ്പ്, മോട്ടർ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ കണക്കുകൾപ്രകാരം ആകെ 248 ബ്ലാക്ക് സ്‌പോട്ടുകൾ സംസ്ഥാനത്തുണ്ട്. അപകടങ്ങളിൽ 52 ശതമാനവും ദേശീയ പാതകളിലും എംസി റോഡിലുമാണ്. ഇവിടങ്ങളിലെ ബ്ലാക്ക് സ്‌പോട്ടുകൾ ആദ്യം ആപ്പിൽ കൊണ്ടുവരും. ഇതിനു മുന്നോടിയായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ പതിവ് അപകട സ്ഥലങ്ങൾ ജിപിഎസ് ഉപയോഗിച്ച് കൃത്യമായി അടയാളപ്പെടുത്തി.


ബ്ലാക്ക് സ്‌പോട്ടുകളുടെ പരിസരങ്ങളിൽ മോട്ടർ വാഹന ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉണ്ടായിരിക്കണമെന്നാണു നിർദ്ദേശം.

About VOP

1 comments:

  1. The heaters provide thermal vitality to melt the plastic pellets to their molten, viscous state. Hydraulic clamps may be easily set and controlled at a wide tonnage ranging from 150-1,100 tons. Hydraulic stress is used to translate the movable platen and to develop the pressure required to safe the mould halves through the injection step. Applying adequate clamping pressure to resist the injection pressure, maintaining the Goggle mould halves closed throughout injection step till the dwelling step.

    ReplyDelete

Powered by Blogger.