advertise here  Call : 9072780374

പുനലൂർ -തിരുവനന്തപുരം എക്സ്പ്രസ് നാഗർകോവിൽവരെ നീട്ടി


 പുനലൂർ -തിരുവനന്തപുരം എക്സ്പ്രസ് നാഗർകോവിൽവരെ നീട്ടി


*പുനലൂർ*




തിരുവനന്തപുരം-പുനലൂർ (06639/06440) എക്സ്പ്രസ് വെള്ളിയാഴ്ചമുതൽ നാഗർകോവിൽവരെ സർവീസ് നടത്തും. പുനലൂരിൽനിന്ന് രാവിലെ 6.30-ന് പുറപ്പെടുന്ന വണ്ടി 11.35-ന് നാഗർകോവിലിൽ എത്തിച്ചേരുംവിധമാണ് സർവീസ് നടത്തുകയെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. അറിയിച്ചു.


പുനലൂരിൽനിന്ന് രാവിലെ യാത്ര തിരിക്കുന്ന വണ്ടി രാവിലെ 9.15-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തുനിന്നും 9.20-ന് തിരിച്ച് നേമം 9.31, ബാലരാമപുരം 9.39, നെയ്യാറ്റിൻകര 9.44, ധനുവച്ചപുരം 9.53, പാറശ്ശാല 10.00, കുഴിത്തുറ 10.11, എരണിയൽ 10.28, നാഗർകോവിൽ ജങ്ഷനിൽ 11.35-ന്‌ എത്തിച്ചേരും.


തിരികെയുള്ള യാത്ര കന്യാകുമാരിയിൽനിന്നാണ് തുടങ്ങുക. വൈകുന്നേരം 3.10-ന് തിരിച്ച് നാഗർകോവിൽ ജങ്‌ഷൻ 3.25, എരണിയൽ 3.49, കുഴിത്തുറ 4.04, പാറശ്ശാല 4.15, ധനുവച്ചപുരം 4.20, നെയ്യാറ്റിൻകര 4.29, ബാലരാമപുരം 4.34, നേമം 4.43, തിരുവനന്തപുരം സെൻട്രൽ 5.15, കഴക്കൂട്ടം 5.34, വർക്കല 6.16, കൊല്ലത്ത് 6.40-നും 8.15-ന് പുനലൂരിലും എത്തിച്ചേരും.

About VOP

0 comments:

Post a Comment

Powered by Blogger.