കല്ലട ജലസേജന പദ്ധതി സംരക്ഷണസമതി രൂപീകരിച്ചു
*പുനലൂർ*
.
കൊല്ലം, പത്തനംതിട്ട , തിരുവനന്തപുരം . ആലപ്പുഴ ജില്ലകളിലെ കാർഷിക മേഖലയിൽ ജലമെത്തിക്കുന്നതിനായി 1994 ൽ കമ്മീഷൻ ചെയ്തതാണ് കല്ലട ജലസേചന പദ്ധതി. എന്നാൽ നാളിതു വരെ പദ്ധതി പൂർത്തീകരിച്ചിട്ടില്ല. കർഷകർക്ക് ആവശ്യമായ സമയത്ത് ജലം എത്തിക്കാൻ കഴിയുന്നില്ല. പദ്ധതിയ്ക്കായി ഏറ്റെടുത്ത സ്ഥലത്ത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല. പദ്ധതിയ്ക്കായി പൊന്നും വിലയ്ക്കെടുത്ത സ്ഥലം വീണ്ടും ഭൂവുടമകൾ കൈയ്യേറുന്നു. നിരവധി ഭൂമിയും വീടുമില്ലാത്തവർ പദ്ധതിയുടെ പ്രദേശത്ത് കൂര വെച്ചു താമസിക്കുന്നു. അവർക്ക് പട്ടയം നൽകുന്നില്ല. പദ്ധതിയുടെ ഇൻസ്പക്ഷൻ റോഡുകൾ തകർന്നു കിടക്കുന്നു. KIP യ്ക്ക് വേണ്ടി കഴിഞ്ഞ ബഡ്ജറ്റിൽ 6 കോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കിവെച്ചിട്ടുള്ളത്. അതുകൊണ്ട് പദ്ധതി യുടെ അറ്റകുറ്റ പണികൾ പോലും നടത്താൻ തികയില്ല. അതിനാൽ കേന്ദ്ര സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ച് അടിയന്തരമായ് മേൽപ്പറഞ്ഞ അപകതകൾ പൂർത്തികരിക്കണം. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തോടുകൾ നവീകരിക്കണം, പദ്ധതി അലപ്പുഴ ജില്ലയിൽ പൂർത്തികരിക്കണം. എന്ന് ഉത്ഘാടകൻ ശ്രീ ചാമുണ്ണി (കിസാൻ സഭ സംസ്ഥാന സെക്ടറി ) പറഞ്ഞുയോഗത്തിൽ PS സുപാൽ MLA സ്വാഗതം പറഞ്ഞു .CPI പത്തനംതിട്ട ജില്ലാ സെക്രട്ടറി AP ജയൻ പദ്ധതി വിശദീകരിച്ചു. പുനലൂർ നഗരസഭ വൈസ്ചെയർ VP ഉണ്ണികൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി. യോഗത്തിൽ സ. അജയ ഘോഷ് ( കി സാൻ സഭ കൊല്ലം ജില്ലാെ സെക്രട്ടറി) സ .അജയപ്രസാദ് , ലിജു ജമാൽ എന്നിവർ സംസാരിച്ചു
0 comments:
Post a Comment