പുനലൂർ-ചെങ്കോട്ട തീവണ്ടിപ്പാത വൈദ്യുതീകരണം; മണ്ണുപരിശോധന ബുധനാഴ്ച ആരംഭിച്ചേക്കും
*പുനലൂർ*:
പുനലൂർ-ചെങ്കോട്ട തീവണ്ടിപ്പാതയുടെ വൈദ്യുതീകരണത്തിനു മുന്നോടിയായുള്ള മണ്ണുപരിശോധന ബുധനാഴ്ച ആരംഭിച്ചേക്കും.
കേബിളുകൾ സ്ഥാപിക്കുന്ന ഫൗണ്ടേഷന്റെ നിർമാണജോലികളുടെ ഭാഗമായാണ് മണ്ണുപരിശോധന. . മുമ്പ് നടത്തിയ പരിശോധനയിൽ തുരങ്കങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്നു തീരുമാനിച്ചിട്ടുണ്ട്.
പാതയിൽ കൂടുതൽ പരിശോധനകൾ നടത്തിമാത്രമായിരിക്കും വൈദ്യുതീകരണത്തിലേക്ക് കടക്കുക.
*ഡി.ആർ.എം. പരിശോധന നടത്തി*
പുനലൂർ-ചെങ്കോട്ട തീവണ്ടിപ്പാതയിൽ മധുര റെയിൽവേ ഡിവിഷണൽ മാനേജരുടെ നേതൃത്വത്തിൽ സുരക്ഷാപരിശോധന നടത്തി. വെള്ളിയാഴ്ച ചെങ്കോട്ടയിൽനിന്നെത്തിയ സംഘം ആര്യങ്കാവ്, തെന്മല റെയിൽവേ സ്റ്റേഷനുകളും പരിശോധിച്ചു. എൻജിനും രണ്ടുബോഗിയുമുള്ള പ്രത്യേക തീവണ്ടിയിലാണ് സംഘം എത്തിയത്.
കോട്ടവാസൽമുതൽ തെന്മല, ആര്യങ്കാവ്, ഇടമൺ ഉൾപ്പെടുന്ന സ്റ്റേഷനുകൾ ഗാട്ട് സ്റ്റേഷൻ പരിധിയിലാണ്. തുരങ്കങ്ങൾ ഉൾപ്പെട്ട പാതയിൽ തീവണ്ടിക്ക് 30 മുതൽ 40 കിലോമീറ്റർ വേഗം മാത്രമാണുള്ളത്. അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം ട്രെയിനുകളുടെ സമയ പുനഃക്രമീകരണവും ജനം പ്രതീക്ഷിക്കുന്നു.
0 comments:
Post a Comment