advertise here  Call : 9072780374

പ്രായക്കുറവ് മാത്രമല്ല, ചെന്നൈയുടെ ആദ്യ ദളിത് മേയറായി ആർ പ്രിയ; ചുമതയേൽപിച്ച് ഡിഎംകെ


 പ്രായക്കുറവ് മാത്രമല്ല, ചെന്നൈയുടെ ആദ്യ ദളിത് മേയറായി ആർ പ്രിയ; ചുമതയേൽപിച്ച് ഡിഎംകെ

ദളിത് വനിതാ നേതാവ് ചെന്നൈ മേയർ പദവിയിലേക്ക്. മംഗലാപുരത്ത് നിന്നുള്ള ഇരുപത്തിയൊമ്പതുകാരിയായ കൗൺസിലർ ആർ പ്രിയയാണ് മേയറായി നിർദേശിക്കപ്പെട്ടത്. ചെന്നൈ മേയർ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ദളിത് വനിത കൂടിയാണ് ഡിഎംകെ നേതാവ് പ്രിയ.


പലരും മാറി മാറി അധികാരത്തിൽ എത്തിയിട്ടും അവഗണിക്കപ്പെട്ട പ്രദേശമാണ് നോർത്ത് ചെന്നൈ. കുടിവെള്ളം, വൈദ്യുതി, ശുചിത്വം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ അപര്യാപ്തമാണ്. ഈ പശ്ചാത്തലത്തിൽ, നോർത്ത് ചെന്നൈയിൽ നിന്നുള്ള യുവ കൗൺസിലറെ മേയറായി നിയമിച്ചത് പ്രദേശത്തെ കൂടുതൽ രാഷ്ട്രീയ പ്രാതിനിധ്യത്തിലേക്ക് എത്തിക്കുന്നമെന്നാണ് വിലയിരുത്തൽ.


ഇക്കഴിഞ്ഞ തമിഴ്‌നാട് നഗര- തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതി വനിതയ്ക്ക് മേയർ സ്ഥാനം സംവരണം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈ മേയർ പദവി അലങ്കരിക്കുന്ന മൂന്നാമത്തെ വനിതയാണ് നോർത്ത് ചെന്നൈയിൽ നിന്നുള്ള ആർ പ്രിയ.


തമിഴിലെ ഭൂരിപക്ഷം സിനിമകളിലും അക്രമം പെരുകുന്ന സ്ഥലമായി നോർത്ത് ചെന്നൈയെ തെറ്റായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഐഎമ്മിലെ പ്രിയദർശിനി (21) ആണ് ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ.

About VOP

0 comments:

Post a Comment

Powered by Blogger.