ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ കോട്ടൂർ വനമേഖലയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തിരുവനന്തപുരം : ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ (ജെ.എം.എ) തിരുവനന്തപുരം ജില്ലയും നെയ്യാർ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് കോട്ടൂർ വനം വകുപ്പ് ഓഫീസ് ഓഡിറ്റോറിയത്തിൽ അരുവിക്കര എം.എൽ.എ ജി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
സാധാരണ ജനങ്ങൾക്ക് വേണ്ടി പോരാടുന്ന ഇന്ത്യൻ ജനധിപത്യത്തിലെ നാലാമത്തെ തൂണയായ മാധ്യമ രംഗം പൊതു സമൂഹത്തിൽ വലിയ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്. കൂടാതെ ഈ രംഗം ഒരു തൊഴിൽ എന്ന വിചാരത്തോടെയല്ലാതെ പൊതു സമൂഹത്തിൽ കഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾ വളരെയധികം സഹന ശക്തിയോടെ കണ്ടെത്തി അധികാരികളുടെ മുന്നിൽ എത്തിക്കുവാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി തന്നെ കോട്ടൂർ വനമേഖലയിൽ വസിക്കുന്നവർക്കും തദ്ദേശീയക്കർക്കും ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ സംഘടിപ്പിച്ച ഈ മെഡിക്കൽ ക്യാമ്പ് വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞു.
പ്രസ്തുത യോഗത്തിൽ ജെ.എം.എ ജില്ലാ പ്രസിഡന്റ് രാജേഷ് അധ്യക്ഷ വഹിച്ചു. തുടർന്ന് ജെ.എം.എ ജില്ലാ സെക്രട്ടറി ബിജു .വി സ്വാഗതം പറഞ്ഞു . പഞ്ചായത്ത് പ്രസിഡന്റ് മണിക്oൻ , വാർഡ് മെമ്പർ ശ്രീദേവി, സുരേഷ് , R,O ABP, റേഞ്ച് കോട്ടൂർ അജിത്ത് കുമാർ , T.E.O ദിവ്യാ (കാട്ടാക്കട) , ജെ.എം.എ സംസ്ഥാന പ്രസിഡന്റ് വൈശാഖ് സുരേഷ് , സംസ്ഥാന സെക്രട്ടറി സനോഫർ , സംസ്ഥാന ട്രഷർ അജിത്കുമാർ , ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് എസ് , ജില്ലാ ജോയൻ്റ് സെക്രട്ടറി കണ്ണൻ , ജില്ലാ എക്സിക്യൂട്ടീവ് അംഗം ശശികുമാർ , ജില്ലാ ട്രഷറാർ കൃഷ്ണകുമാർ.ജി എന്നിവർ ആശംസകളറിയിച്ചു..
0 comments:
Post a Comment