ആക്രമി പിടിയിൽ ഇളമാട് മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവം-പ്രതിയെ പോലീസ് അതിസാഹസികമായി പിടികൂടി
കൊല്ലം: ട്രൂത്ത് വിഷൻ ചാനൽ ചീഫ് റിപ്പോർട്ടറും ജീവകാരുണ്യ പ്രവർത്തകനുമായ രാജേഷ് ഹരിശ്രീയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ച പ്രതി ഇക്രു എന്നു വിളിക്കുന്ന വിഷ്ണുവിനെ ചടയമംഗലം പോലീസ് അതിസാഹസികമായി പിടികൂടി.ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച പോലീസ് ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ പിടികൂടിയത്.ഇദ്ദേഹം രാവിലെ വീട്ടിലെത്തിയ വിവരം അറിഞ്ഞു ചടയമംഗലം എസ് ഐ മോനിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ പോലീസിനെ കണ്ട് ഇയാൾ വയലിലേക്ക് ഓടുകയായിരുന്നു.പിന്തുടർന്നെത്തിയ പോലീസ് സംഘം അതിസാഹസികമായി ഇയാളെ കീഴ്പെടുത്തുകയായിരുന്നു.സ്ഥിരം മദ്യപാനിയും സാമൂഹ്യവിരുദ്ധനുമായ ഇയാൾക്കെതിരെ നേരത്തെയും പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.എന്നാൽ എല്ലായിപ്പോഴും സ്റ്റേഷനിൽ നിന്നും ജാമ്യമെടുക്കുകയും വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമായി ഇദ്ദേഹത്തിന്റെ പതിവ് രീതി.സംഭവത്തിൽ പ്രതിയെ പിടികൂടുന്നതനായി ചടയമംഗലം എസ് എച് ഒ ബിജു.എസ് ഐ മോനിസ്,സലിം എന്നിവരുടെ നേതൃത്വത്തിൽ പോലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു.
0 comments:
Post a Comment