advertise here  Call : 9072780374

പുനലൂർ നഗരസഭയിൽ ജലവിതരണനടപടി വൈകുന്നു


 പുനലൂർ നഗരസഭയിൽ ജലവിതരണനടപടി വൈകുന്നു



06 March 2022



*പുനലൂർ* :


രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പുനലൂർ നഗരസഭയിലെ വാർഡുകളിൽ ടാങ്കർ ലോറിയിൽ വെള്ളം വിതരണം ചെയ്യുന്നതിന് ഇനിയും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചില്ല.



നഗരസഭാ കാര്യാലയത്തിൽനിന്നും താലൂക്ക് ഓഫീസിൽനിന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർക്ക് ആഴ്ചകൾക്കുമുമ്പ്‌ കത്തു നൽകിയിരുന്നു.


വേനൽ കടുത്തതോടെ ഇവിടെ ജലക്ഷാമം രൂക്ഷമാകുകയാണ്. പുതുവർഷാരംഭത്തിൽത്തന്നെ നഗരസഭയിലെ ഒട്ടുമിക്ക കിണറുകളും വറ്റിത്തുടങ്ങിയിരുന്നു. മിക്ക വാർഡുകളിലെയും ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ ജല അതോറിറ്റിക്ക്‌ കഴിയുന്നില്ല. കാലഹരണപ്പെട്ട പൈപ്പുകളിലൂടെ ജലവിതരണം സാധ്യമാകാത്തതാണ് കാരണം.






37 ഡിഗ്രി സെൽഷ്യസ് വരെ പകൽ താപനില രേഖപ്പെടുത്തുന്ന പുനലൂരിൽ ഇപ്പോൾ ഒട്ടുമിക്ക ജലാശയങ്ങളും വരണ്ടുകഴിഞ്ഞു. കല്ലടയാറ്റിലും ജലനിരപ്പു താഴ്‌ന്നു. ഇതു വിവിധ ജലവിതരണപദ്ധതികളുടെ പമ്പിങ്ങിനെ ബാധിക്കുന്നു. നഗരസഭയിൽ മൊത്തമുള്ള 35 വാർഡുകളിലെ 15 എണ്ണത്തിലും നഗരസഭ ടാങ്കർ ലോറിയിയും ട്രാക്ടറിലുമായി വെള്ളം വിതരണം ചെയ്യുന്നു.


ബാക്കിയുള്ള വാർഡുകളിൽക്കൂടി വെള്ളം വിതരണം ചെയ്യാൻ സാമ്പത്തികപ്രതിസന്ധിമൂലം നഗരസഭയ്ക്കു കഴിയുന്നില്ല. ഇക്കാര്യം കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ തഹസിൽദാരും ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ ഭരണകൂടത്തിൽനിന്നു ഫണ്ട് ലഭിച്ചാൽ മാത്രമേ നഗരസഭയ്ക്ക് വെള്ളം വിതരണം ചെയ്യാനാകൂ

About VOP

0 comments:

Post a Comment

Powered by Blogger.