തൂത്തുക്കുടി - മഡ്ഗാവ് ട്രെയിൻ സർവ്വീസിന് നിവേദനം നൽകി*
കൊല്ലം - ചെങ്കോട്ട റെയിൽവെ പാതയിലൂടെ തൂത്തുക്കുടി - മഡ്ഗാവ് ട്രെയിൻ സർവ്വീസ് വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലം - ചെങ്കോട്ട റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ ഗോവ ഗവർണർ ശ്രീ.പിഎസ്.ശ്രീധരൻ പിള്ളയ്ക്ക് നിവേദനം നൽകി
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും ആരംഭിച്ച് തിരുനൽവേലി, തെങ്കാശി, പുനലൂർ, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മാംഗ്ലൂർ വഴി ഗോവയിലെ മഡ്ഗാവ് വരെ എത്തുന്നതാണ് സർവ്വീസ്. ഈ സർവ്വീസ് നിലവിൽ വന്നാൽ തൂത്തുക്കുടി, തിരുനൽവേലി, തെങ്കാശി, പുനലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മലബാർമേഖലയിലേക്കും, മാംഗ്ലൂരിലേക്കും നേരിട്ട് ട്രെയിൻ സർവ്വീസ് ലഭിക്കും. ഈ സർവ്വീസ് തൂത്തുക്കുടി, കൊച്ചി, മാംഗ്ലൂർ തുടങ്ങിയ പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളെ ബന്ധിപ്പിക്കും. വിനോദസഞ്ചാര മേഖലയിലും വലിയമാറ്റങ്ങൾ ഉണ്ടാകും. ശബരിമല ക്ഷേത്രം തുറക്കുന്ന സമയത്ത് എത്തുന്ന അയ്യപ്പ ഭക്തർക്ക് അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ക്ഷേത്രങ്ങളിലേക്ക് എത്തുവാനും ഈ സർവ്വീസ് സഹായകരമാകും.
ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഗോവ ഗവർണ്ണർ അറിയിച്ചു
0 comments:
Post a Comment