റെയിൽവേ വൈദ്യുതീകരണം : പരീക്ഷണ ഓട്ടം 19-ന് നടത്താൻ നിർദേശം*
09 March 2022
*പുനലൂർ* :
വൈദ്യുതീകരണം നടന്നുവരുന്ന കൊല്ലം-പുനലൂർ തീവണ്ടിപ്പാതയിൽ 19-ന് വൈദ്യുതി എൻജിന്റെ പരീക്ഷണ ഓട്ടം നടത്താൻ ദക്ഷിണ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് ഇലക്‌ട്രിക്കൽ എൻജിനീയർ ആർ.കെ.മേത്തയുടെ നിർദേശം.
പുനലൂർമുതൽ കൊല്ലംവരെ പാതയിൽ നടത്തിയ വൈദ്യുതീകരണപ്രവൃത്തികൾ പരിശോധിച്ചശേഷമാണ് അദ്ദേഹം ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത്. ഇതുവരെ നടത്തിയിട്ടുള്ള പ്രവൃത്തികളിൽ അദ്ദേഹം തൃപ്തി പ്രകടിപ്പിച്ചു.
സേഫ്റ്റി കമ്മിഷണർ അഭയ്‌കുമാർ റായുടെ പരിശോധന 20-ന് നിശ്ചയിച്ചിട്ടുള്ളതിലാണ് അതിനുമുമ്പുതന്നെ പരീക്ഷണ ഓട്ടം നടത്താൻ നിർദേശം നൽകിയത്. നേരത്തേ 30-ന് നിശ്ചയിച്ചിരുന്ന സേഫ്റ്റി കമ്മിഷണറുടെ പരിശോധനയാണ് 20-ലേക്ക് മാറ്റിയത്. ഇനിയും ജോലികൾ പൂർത്തിയാക്കാനുള്ളതിനാൽ ഇലക്‌ട്രിക്കൽ വിഭാഗം അധികൃതർ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും പരീക്ഷണ ഓട്ടം നടത്താൻ പി.സി.ഇ.ഇ. നിർദേശിക്കുകയായിരുന്നു. പാതയോരത്തെ മുഴുവൻ മരങ്ങളും മുറിക്കാൻ കഴിഞ്ഞില്ലെങ്കിലും വൈദ്യുതീകരണത്തിന് തടസ്സമാകുന്ന മരങ്ങളെങ്കിലും എത്രയുംവേഗം മുറിക്കുന്നതിനു നടപടിയെടുക്കാനും അദ്ദേഹം നിർദേശിച്ചു.
0 comments:
Post a Comment