ന്യൂഡല്‍ഹി : 2022- 2023 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പൊതുബഡ്‌ജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു*
ബഡ്‌ജറ്റിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് അവതരണം നടന്നത്. ഡിജിറ്റല്‍ ബഡ്‌ജറ്റ് ആണ് അവതരിപ്പിക്കുന്നതെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു. നിര്‍മല സീതാരാമന്റെ നാലാമത്തെ ബഡ്‌ജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചത് വന്‍കിട പദ്ധതികളായിരുന്നു.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ബഡ്‌ജറ്റ് അവതരണം ആരംഭിച്ചത്.
കൊവിഡിന്റെ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവും എത്തിക്കുന്നതാണ് സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യം. രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥ മെച്ചപ്പെടുന്നു. ഇന്ത്യയുടെ വളര്‍ച്ച മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ചതെന്നും മന്ത്രി
വ്യക്തമാക്കി. ആത്മനിര്‍ഭര്‍ ഭാരതത്തിന് മുഖ്യ പ്രാധാന്യം നല്‍കും. ഈ സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചയുണ്ടാകും. അടുത്ത 25 വര്‍ഷത്തേക്കുള്ള
വികസന രേഖയാണ് ഈ ബഡ്‌ജറ്റെന്നും മന്ത്രി അറിയിച്ചു.
നാലു കാര്യങ്ങള്‍ക്കാണ് 2022 പൊതുബഡ്‌ജറ്റില്‍ ഊന്നല്‍ നല്‍കിയത്. *പി എം ഗതിശക്തി പദ്ധതി, സമഗ്ര വികസനം ,ഉത്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം* . ജി എസ് ടി ഏര്‍പ്പെടുത്തിയ ശേഷം ഏറ്റവും വരുമാനം കിട്ടുന്ന സമയമാണിതെന്നും മന്ത്രി പറഞ്ഞു.
*പ്രധാന പ്രഖ്യാപനങ്ങള്‍ :*
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 1500 കോടി രൂപ അനുവദിക്കും
ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ക്കും രത്നങ്ങള്‍ക്കും വില കുറയും
ഐ ടി റിട്ടേണ്‍ രണ്ട് വര്‍ഷത്തിനകം പുതുക്കി ഫയല്‍ ചെയ്യാം
ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം
3.8 കോടി വീടുകളില്‍ കുടിവെള്ളം
സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ സാമ്ബത്തിക സഹായം
രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക് ഫൈബര്‍ കേബിള്‍
വനിതാ ശിശു ക്ഷേമത്തിന് മൂന്ന് പദ്ധതികള്‍
ആനിമേഷന്‍, വിഷ്വല്‍ ഇഫക്‌ട്സ് മേഖലയ്ക്ക് പ്രോത്സാഹനം
5ജി സ്പെക്‌ട്രം ലേലം ഈ വര്‍ഷം
വ്യവസായ വികസനത്തിനായി ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍ പദ്ധതി
ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് ഈ വര്‍ഷം മുതല്‍
പി എം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍
ദേശീയ മാനസികാരോഗ്യ പദ്ധി ഉടന്‍
തൊഴിലുറപ്പ് പദ്ധതിയ്ക്ക് കൂടുതല്‍ തുക വിലയിരുത്തും.
എല്‍ ഐസിയുടെ സ്വകാര്യവത്ക്കരണം വൈകില്ല
യുവാക്കള്‍, സ്ത്രീകള്‍,കര്‍ഷകര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം ലക്ഷ്യം
ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി
അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാര്‍
*മാനസികാരോഗ്യം*
കൊവിഡ് മഹാമാരി ജനങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചെന്ന് മന്ത്രി പറഞ്ഞു.
കൗണ്‍സലിംഗ്
കെയര്‍ സെന്ററുകള്‍
ദേശീയ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം
23 ടെലി മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ നെറ്റ് വര്‍ക്കുകള്‍
*കാര്‍ഷിക മേഖല*
വിള വിലയിരുത്തല്‍
ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യും
നെല്ലിനും ഗോതമ്പിനും താങ്ങുവില
ജല്‍ ജീവന്‍ മിഷന് 60000 കോടി
ജൈവകൃഷിക്കായി പ്രത്യേക പദ്ധതി
വിളകളുടെ സംഭരണം കൂട്ടും
താങ്ങുവിലയ്ക്കായി 2.7 ലക്ഷം കോടി
കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍
കര്‍ഷകര്‍ക്കായി കിസാന്‍ ഡ്രോണുകള്‍
വിളകള്‍ക്ക് താങ്ങുവില നല്‍കാന്‍ 2.37 ലക്ഷം കോടി
വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കും
കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും
*പ്രതിരോധം*
പ്രതിരോധ മേഖലയില്‍ ഇറക്കുമതി കുറയ്ക്കും
68 ശതമാനം പ്രതിരോധ മേഖലയിലെ വാങ്ങല്‍ രാജ്യത്തിനകത്ത് നിന്നും
*ഗതാഗതം*
സീറോ ഫോസില്‍ ഇന്ധന നയം
പ്രത്യേക മൊബിലിറ്റി സോണുകള്‍
നഗരങ്ങളില്‍ ബാറ്ററി സ്വാപിംഗ് പോളിസി
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം
ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും
നഗരങ്ങളില്‍ ഗ്രീന്‍ വാഹനങ്ങള്‍
കവച് എന്ന പേരില്‍ 2000 കി.മീറ്ററില്‍ പുതിയ റോഡ്
100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍
7 ഗതാഗത മേഖലകളില്‍ അതിവേഗ വികസനം
100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍
മലയോര ഗതാഗതത്തിന് പുതിയ പദ്ധതി
മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍
2000 കിലോമീറ്റര്‍ റെയില്‍വേ ശൃംഖല വര്‍ദ്ധിപ്പിക്കും
*വിദ്യാഭ്യാസം*
ഓരോ ക്ളാസിനും ഓരോ ചാനല്‍ പദ്ധതി നടപ്പാക്കും
ഡിജിറ്റല്‍ ക്ളാസിന് 200 പ്രാദേശിക ചാനല്‍
ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങും
രണ്ട് ലക്ഷം അങ്കണവാടികള്‍ നവീകരിക്കും
*ബാങ്കിംഗ്*
കോര്‍പ്പറേറ്റ് സര്‍ചാര്‍ജ് ഏഴു ശതമാനമാക്കി കുറച്ചു
ഓണ്‍ലൈന്‍ ബില്ലിംഗ് സിസ്റ്റം
വിര്‍ച്വല്‍ ആസ്തിക്ക് 1 ശതമാനം ടിഡിഎസ്
80സിയില്‍ പുതിയ ഇളവുകളില്ല
ഡിജിറ്റല്‍ ആസ്തി ഇടപാടിന് 30 ശതമാനം നികുതി
ഡിജിറ്റല്‍ കറന്‍സി, ബ്ളോക്ക് ചെയിന്‍ എന്നിവ അവതരിപ്പിക്കും
*ആദായ നികുതി* സ്ളാബുകളില്‍ മാറ്റമില്ല
ക്രിപ്റ്റോ കറന്‍സി സമ്മാനമായി സ്വീകരിക്കുന്നവരും നികുതി നല്‍കണം
സഹകരണ സ്ഥാപനങ്ങളുടെ നികുതി 15 ശതമാനമാക്കി കുറച്ചു
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍ പി എസ് നികുതി ഇളവ് 14 ശതമാനം കുറച്ചു
75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും
ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളെ ബന്ധിപ്പിച്ച് കോര്‍ ബാങ്കിംഗ് സംവിധാനം
സെസ് നിയമത്തിന് പകരം പുതിയ ചട്ടം കൊണ്ടുവരും
പ്രത്യേക സാമ്ബത്തിക മേഖലാ നിയമം സമഗ്രമായി മാറ്റും
കേന്ദ്ര സര്‍ക്കാരിന്റെ മൂലധന ചെലവ്
2022-2023ല്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂലധന ചെലവ് 10.68 കോടി രൂപ പ്രതീക്ഷിക്കുന്നു
ചെലവുകളില്‍ 30 ശതമാനം വര്‍ദ്ധനയുണ്ടാകും
.........
0 comments:
Post a Comment