advertise here  Call : 9072780374

ചാലിയക്കര ആക്വിഡക്ട് പാലത്തിലേക്ക് നിയന്ത്രണമേർപ്പെടുത്തണം


 ചാലിയക്കര ആക്വിഡക്ട് പാലത്തിലേക്ക് നിയന്ത്രണമേർപ്പെടുത്തണം


19 Jan 2022

*പുനലൂർ*

കൈവരികൾ തകർന്ന് അപകടാവസ്ഥയിലായ ചാലിയക്കര ആക്വിഡക്ട് പാലത്തിലേക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.


നൂറടിയോളം ഉയരത്തിൽ വലതുകര കനാൽ കടന്നുപോകുന്ന അക്വിഡക്ടിൽ മീറ്ററുകളോളം നീളത്തിൽ കൈവരികൾ തകർന്നിട്ടുണ്ട്.



എന്നാൽ, അപകടാവസ്ഥയറിഞ്ഞും അറിയാതെയുമായി ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. പലപ്പോഴും മദ്യപാനികൾ ഉൾെപ്പടെയുള്ളവർ നാട്ടുകാർക്ക് ഭീഷണിയായി പാലത്തിലുണ്ടാകും. രാത്രി ഉൾെപ്പടെ പലപ്പോഴും ബഹളവുമായിരിക്കും. പൊലീസ്‌ നിരീക്ഷണമില്ലാത്തതും ഇത്തരക്കാർക്ക് തുണയാകുന്നു.


പത്തനാപുരം, കറവൂർ ഭാഗങ്ങളിലേക്ക്‌ പോകാൻ കഴിയുന്ന പാലമാണിത്. ചാലിയക്കര പുതിയപാലം വരുന്നതിനുമുൻപ്‌ വാഹനഗതാഗതം പൂർണമായും ഇതുവഴിയായിരുന്നു. കൂടാതെ സമീപത്തെ കോളനികളിലേക്കും ആളുകൾ പോകാറുണ്ട്.



ഇവിടെ അപകടങ്ങൾ പതിവാണ്‌. മൂന്നുദിവസംമുൻപ് പാലത്തിൽനിന്നുവീണ് പുന്നല സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്നും ബന്ധുക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.

About VOP

0 comments:

Post a Comment

Powered by Blogger.