advertise here  Call : 9072780374

പുനലൂർ കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ ഡീസൽ പമ്പ് മാറ്റിസ്ഥാപിക്കും


 പുനലൂർ കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ ഡീസൽ പമ്പ് മാറ്റിസ്ഥാപിക്കും*



23Jan2022


*ഡീസൽ പമ്പ് മാറ്റിസ്ഥാപിക്കുന്നതിനു മുന്നോടിയായി ശനിയാഴ്ച നടന്ന സർവേ*

   

*പുനലൂർ* :


കെ.എസ്.ആർ.ടി.സി.യുടെ പുനലൂർ ഡിപ്പോയിൽ പ്രവർത്തിച്ചുവരുന്ന ഡീസൽ പമ്പ് മുൻഭാഗത്തേക്കുമാറ്റിസ്ഥാപിക്കും. പൊതുജനങ്ങൾക്കുകൂടി വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനു സൗകര്യമൊരുക്കാനാണിത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഡിപ്പോയിലും പരിസരത്തുമായി സർവേ നടത്തി. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ ആരംഭിക്കും.


പുനലൂർ ഡിപ്പോയുടെ വികസനപ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിനായി ഗതാഗതമന്ത്രി ആന്റണി രാജുവും പി.എസ്.സുപാൽ എം.എൽ.എ.യും ചേർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ഡിപ്പോയിൽ നടത്തിയ യോഗത്തിലാണ് പമ്പ് മാറ്റി സ്ഥാപിക്കുന്നതിനു തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവേ ആരംഭിച്ചത്.



നിലവിൽ ഡിപ്പോയുടെ വടക്കുഭാഗത്തായി ഉള്ളിലാണ് പമ്പ് പ്രവർത്തിക്കുന്നത്. ഇതു മലയോര ഹൈവേയുടെ വശത്ത്, മുൻഭാഗത്തേക്കാകും മാറ്റിസ്ഥാപിക്കുക. അങ്ങനെയായാൽ മലയോര ഹൈവേ വഴി പ്രവേശിക്കുന്ന മറ്റു വാഹനങ്ങൾക്കും പമ്പിൽ നിന്ന്‌ ഇന്ധനം നിറയ്ക്കാനാകും.


മന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനങ്ങളിൽ ദീർഘദൂര സർവീസുകൾ, ഓൺലൈൻ റിസർവേഷൻ സൗകര്യം തുടങ്ങിയവ നടപ്പാക്കി. എന്നാൽ കെ.എസ്.ആർ.ടി.സി.യുടെ പേരിൽ ഭൂമിയില്ലെന്ന സാങ്കേതിക പ്രശ്നത്തെത്തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ വ്യാപാര സമുച്ചയം നിർമിക്കുന്ന പദ്ധതി ആരംഭിച്ചിട്ടില്ല. ഭൂമി സംബന്ധിച്ച പരിശോധന റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.

About VOP

0 comments:

Post a Comment

Powered by Blogger.