ഹർത്താൽ പ്രതീതിയിൽ പുനലൂർ നഗരം
24 Jan 2022
*പുനലൂർ*:
ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളിൽ പുനലൂർ നഗരം ഓർമിപ്പിച്ചത് ഹർത്താലിനെ.
കിഴക്കൻ മേഖലയിലെ പ്രധാന നഗരമായ പുനലൂർ ഞായറാഴ്ച ഏതാണ്ട് നിശ്ചലമായി.
ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. വിവാഹാവശ്യങ്ങൾക്കും ആശുപത്രി ആവശ്യങ്ങൾക്കും വേണ്ടിയാണ് മിക്ക സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയത്.
കെ.എസ്.ആർ.ടി.സി. വെറും 12 സർവീസുകളിൽ ഒതുക്കി. ഏഴ് ദീർഘദൂര സർവീസുകളും അഞ്ച് ഓർഡിനറി സർവീസുകളുമാണ് പുനലൂർ ഡിപ്പോയിൽനിന്ന് അയച്ചത്.
യാത്രക്കാർ തീരെ കുറവായിരുന്നതിനാലാണ് സർവീസുകൾ വെട്ടിക്കുറച്ചതെന്ന് അധികൃതർ അറിയിച്ചു.
നഗരത്തിൽ പോലീസ് പരിശോധനയും ശക്തമായിരുന്നു. എല്ലാ കവലയിലും പോലീസ് വാഹനങ്ങൾ പരിശോധിച്ചു.
0 comments:
Post a Comment