പുനലൂർ വീണ്ടും തണുക്കുന്നു
18 Jan 2022,
*പുനലൂർ*:
പുനലൂരിന്റെ രാത്രികൾ വീണ്ടും കൂടുതൽ തണുക്കുന്നു. 19.0 ഡിഗ്രി സെൽഷ്യസാണ് പുനലൂരിൽ തിങ്കളാഴ്ച കാലാവസ്ഥാനിരീക്ഷണകേന്ദ്രം രേഖപ്പെടുത്തിയ രാത്രി താപനില. സാധാരണ വേണ്ടതിലും 1.7 ഡിഗ്രി സെൽഷ്യസ് കുറവാണിത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് 19.5 ഡിഗ്രി സെൽഷ്യസായിരുന്നു.
പുനലൂരിൽ പകൽ താപനിലയിലും നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 36 ഡിഗ്രിയിൽ നിന്ന താപനില തിങ്കളാഴ്ച 36.2 ഡിഗ്രി സെൽഷ്യസായി ഉയർന്നു. സാധാരണ ലഭ്യമാകേണ്ടതിലും 2.3 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്.
കൂടിയ താപനിലയിലും കുറഞ്ഞ താപനിലയിലും തുടർച്ചയായി പുനലൂരാണ് ഇപ്പോൾ മുന്നിൽ. അതേസമയം സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്താറുള്ള പാലക്കാട്ട് താപനില വീണ്ടും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 33 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ പാലക്കാട്ട് തിങ്കളാഴ്ച രേഖപ്പെടുത്തിയത് 32.2 ഡിഗ്രി സെൽഷ്യസാണ്.
36 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ കോട്ടയമാണ് ഇപ്പോൾ പകൽ താപനിലയിൽ പുനലൂരിനു തൊട്ടുപിന്നിൽ.
രാത്രി താപനില 22.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ തിരുവനന്തപുരം വിമാനത്താവളമാണ് തണുപ്പിൽ പുനലൂരിനു തൊട്ടുപിന്നിലുള്ളത്. 22.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ കൊച്ചി സിയാലിനാണ് മൂന്നാംസ്ഥാനം.
പകൽ താപനില കൂടുന്നത് പുനലൂരിൽ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. നഗരത്തിലും ഉൾപ്രദേശങ്ങളിലും ഒന്നുപോലെ കുടിവെള്ളത്തിന് കടുത്തക്ഷാമമാണ്.
0 comments:
Post a Comment