മാലിന്യവാഹിനികൾ പുനലൂരിലെ തോടുകൾ*
*പുനലൂർ* :
മാലിന്യം കുന്നുകൂടി പുനലൂർ നഗരത്തിലെ നീരുറവകൾ. നഗരമധ്യത്തിലൂടെ ഒഴുകി കല്ലടയാറ്റിൽ ചേരുന്ന ചെമ്മന്തൂർ, വെട്ടിപ്പുഴ തോടുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെ കുന്നുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടനിലയിയാണ്. കല്ലടയാറ്റിൽ ചേരുന്ന മിക്ക തോടുകളുടെയും സ്ഥിതി വ്യത്യസ്തമല്ല.
പ്ലാസ്റ്റിക്കിനു പുറമേ അറവുശാലകളിൽനിന്നും പൗൾട്രി ഫാമുകളിൽനിന്നും തള്ളുന്ന മാലിന്യവും തലമുടിയുമുൾപ്പെടെയാണ് ഈ നീരുറവകളിൽ തള്ളുന്നത്. വേനൽ കടുത്തതോടെ വെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണിത്.
കല്ലടയാറ്റിലേക്ക് ഒഴുകിയെത്തുന്ന വലിയ തോടാണ് വെട്ടിപ്പുഴത്തോട്. വിളക്കുടി പഞ്ചായത്തിൽ ഉറവയെടുക്കുന്ന തോട് ദേശീയപാതയ്ക്ക് സമാന്തരമായാണ് ഒഴുകി പുനലൂർ വെട്ടിപ്പുഴയിലെത്തി കല്ലടയാറ്റിൽ ചേരുന്നത്.
അടുത്തിടെ നഗരസഭയുടെ നേതൃത്വത്തിൽ രണ്ടുതവണ ശുചീകരിച്ച തോട്ടിൽ ഇപ്പോഴും മാലിന്യം തള്ളുന്നുണ്ട്. ഇത് തോടിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഈ തോട്ടിൽ ഒഴുകിച്ചേരുന്ന ചെമ്മന്തൂർ തോട്ടിൽ നഗരത്തിലൂടെ ഒഴുകുന്ന ഭാഗം പൂർണമായും മാലിന്യം നിറഞ്ഞിരിക്കുകയാണ്.
0 comments:
Post a Comment