നഗരമധ്യത്തില്‍ വെയിലേറ്റ് അബോധാവസ്ഥയില്‍ കിടന്നത് മൂന്നു മണിക്കൂര്‍; വയോധികന് ദാരുണാന്ത്യം*
*പത്തനാപുരം* :
പത്തനാപുരത്ത് നഗരമധ്യത്തില്‍ വയോധികന് വെയിലേറ്റ് അബോധാവസ്ഥയില്‍ കിടന്നത് മൂന്നു മണിക്കൂര്‍. പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തലവൂര്‍ കുരാ സ്വദേശിയായ കൊച്ചുചെറുക്കന്(75) ആണ് ദാരുണാന്ത്യം സംഭവിച്ചത്.
പത്താനപുരം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമായിരുന്നു സംഭവം. ഒരു മണി മുതല്‍ അദ്ദേഹം അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്പ്പെട്ടവരാരും തന്നെ എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍ ശ്രമിച്ചില്ല. നാലു മണിയോടെ വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
അതേസമയം സംഭവസ്ഥലത്തെത്തിയ പത്തനാപുരം എസ്ഐ രാജേഷ് കൂടി നിന്നവരോട് സഹായം ചോദിച്ചെങ്കിലും ആരും തന്നെ തയ്യാറായില്ല. ഒടുവില്‍ എസ്.ഐ തന്നെ അദ്ദേഹത്തെ ഓട്ടോയില്‍ ആശുപത്രില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മ്യതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പുനലൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
0 comments:
Post a Comment