പുനലൂർ നഗരസഭയിൽ കോവിഡ് അവലോകനയോഗം 29 - 01 - 2022 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ചെയർ പേഴ്സണിന്റെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്നു.
പുനലൂർ നഗരസഭയിൽ കോവിഡ് അവലോകനയോഗം 29 - 01 - 2022 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ചെയർ പേഴ്സണിന്റെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്നു. വൈസ് ചെയർമാൻ VP ഉണ്ണികൃഷ്ണൻ , RDO ശശികുമാർ , താലൂക്ക് ആശുപത്രി സൂപ്രണ്ട് Dr. ഷാഹിർഷാ, ഹോമിയോ , ആയുർവേദ ആശുപത്രി ഡോക്ടറന്മാർ, വില്ലേജ് ഓഫീസ് ർമാർ, SI, തഹസിൽദാർ, ഹെൽത്ത് ഉദ്യോഗസ്ഥർ, നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാർ, D.ദിനേശൻ , പുഷ്പലതാ, Adv. PA അനാസ് , കനകമ്മ , എന്നിവർ പങ്കെടുത്തു. കോവി ഡ് ഒന്നാംഘട്ടം രണ്ടാം ഘട്ടം ഫലപ്രദമായി നമുക്ക് തടയാനായി . ഒന്നാഘട്ട വാക്സിനേഷൻ 99%, രണ്ടാം ഘട്ട വാക്സിനേഷൻ 98.2 % നഗരസഭയിൽ നടന്നു. നഗരസഭയിൽ കേവലം 12% പേർക്കു മാത്രമാണ് കോവി ഡ് ബാധിച്ചത്. നഗരസഭ പ്ലാൻ ഫണ്ടിൽ പെടുത്തി 215 ലക്ഷം രൂപ കോവിഡുമായി ബന്ധപ്പെട്ട് ചെലവഴിച്ചു. വാർഡ് തല കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു. വാർഡ് തല RRT കൾ രണ്ടു ദിവസത്തിനുള്ളിൽ പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചു. വാർഡ്തലത്തിൽ വ്യാപക പരിശോധനകൾ നടത്താൻ തീരുമാനിച്ചു. പോസ്റ്റ് കോവിഡ് പരിശോ നകളും, ചികിത്സയും എല്ലാ വെള്ളിയാഴ്ചകളിലും ഉച്ച കഴിഞ്ഞ് താലുക്കാശുപത്രിയിൽ പോസ്റ്റ് കോവിഡ് ക്ലിനിക്ക് തുടങ്ങി. ഹോമിയോ ആശുപത്രിയിൽ എല്ലാ ദിവസവും 9 മണി മുതൽ 2 മണി വരെ പോസ്റ്റ് കോവി ഡ് ക്ലിനിക്ക് നിലവിൽ ഉണ്ട് . വാർഡ് തലത്തിൽ കോവിഡ് പ്രതിരോധത്തിനായി ആഴ്സനിക്ക് ആൽബം നൽകാൻ തീരുമാനിച്ചു. കോവി ഡ് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ നിലവിൽ 20 ബെഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോവി ഡ് ബോധവൽക്കരണത്തിന് റവന്യൂ നഗരസഭ, പോലീസ് എന്നിവരുടെ സംയുക്ത സ്കോഡ് രൂപികരിച്ചു.
0 comments:
Post a Comment