advertise here  Call : 9072780374

ഫോണ്‍ വിളിക്ക് ചെലവേറും'; നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു, ഇന്ന് മുതല്‍ പ്രാബല്യത്തില്‍.. 📱📲


 Mobile tariff hike : 'ഫോണ്‍ വിളിക്ക് ചെലവേറും'; നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു, ഇന്ന് മുതല്‍ പ്രാബല്യത്തില്‍..  📱📲


ദില്ലി: രാജ്യത്ത് ഇന്ന് മുതല്‍ മൊബൈല്‍(mobile tariff) ഉപയോഗത്തിന് ചെലവേറും. എയര്‍ട്ടെല്ലിന്(Airtel) പിന്നാലെ വൊഡാഫോണ്‍(vodafone) ഐഡിയയും(idea) പ്രീ പെയ്ഡ് നിരക്കുകള്‍ കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു.


പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയര്‍ടെല്‍ കൂട്ടിയത്. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് തല്‍കാലം വര്‍ധനയില്ല. എയര്‍ടെല്‍ നിലവിലെ 79 രൂപയുടെ റീചാര്‍ജ് പ്ലാന്‍(Reacharge plan) 99 രൂപയാക്കി മാറ്റിയിട്ടുണ്ട്. 149 രൂപയുടെ പ്ലാന്‍ 179 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയാക്കി കൂട്ടി.


ഇപ്രകാരം എല്ലാ പ്ലാനുകളുടെയും നിരക്ക് കൂട്ടിയിട്ടുണ്ട്. ഇതിന് പിന്നാലെ വൊഡാഫോന്‍ ഐഡിയയും നിരക്ക് വര്‍ധന പ്രഖ്യാപിച്ചു.

വൊഡാഫോന്‍ ഐഡിയ തങ്ങളുടെ ഡേറ്റാ ടോപ്പ്-അപ്പ് പ്ലാനുകള്‍ക്ക് 67 രൂപ വരെ കൂട്ടിയിട്ടുണ്ട്. 48 രൂപയുടെ പ്ലാനിന് 58 രൂപ

നല്‍കേണ്ടിവരുമ്ബോള്‍ 351 രൂപ പ്ലാനിന് വ്യാഴാഴ്ച മുതല്‍ 418 രൂപ നല്‍കണം. ഒരു വര്‍ഷം കാലാവധിയുള്ള 2,399 രൂപയുടെ പ്ലാനിന് ഇനി മുതല്‍ 2,899 രൂപ നല്‍കണം.


*എയര്‍ടെല്ലിന്‍റെ പുതിയ താരിഫ് ഇങ്ങനെ*


79 രൂപയുടെ പ്ലാനിന് 99 രൂപയാകും. - 79 രൂപ മുതലുള്ള വോയിസ് കോള്‍ പ്ലാനുകളെ നിരക്ക് വര്‍ദ്ധന ബാധിക്കും. 79 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 99 രൂപ നല്‍കണം. ഇത് 50 ശതമാനം കൂടുതല്‍ ടോക്ക്ടൈമും 200 എംബി ഡേറ്റയും സെക്കന്‍ഡിന് 1 പൈസ വോയ്‌സ് താരിഫും ഓഫര്‍ ചെയ്യുന്നുണ്ട്. 149 രൂപയുടെ പ്ലാന്‍ 179 രൂപ യായി. അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്‌എംഎസ്, 2 ജിബി ഡേറ്റ എന്നിവയ്‌ക്കൊപ്പം 28 ദിവസത്തെ വാലിഡിറ്റി നല്‍കുന്നതാണ് 179 രൂപയുടെ പുതുക്കിയ പ്ലാന്‍.


298 രൂപയുടെ പ്ലാനിന് 359 രൂപ നല്‍കണം - 219 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 265 രൂപയായും 249 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 299 രൂപയായും 298 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 359 രൂപയായും വര്‍ധിപ്പിച്ചു. 265 രൂപയുടെ പുതുക്കിയ പ്ലാനില്‍ പ്രതിദിനം 1 ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്‌എംഎസ് എന്നിവ ലഭിക്കും. 299 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്‌എംഎസ് എന്നിവയാണ് ലഭിക്കുക. 359 രൂപയുടെ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡേറ്റയും 100 എസ്‌എംഎസും അണ്‍ലിമിറ്റഡ് കോളിങും ലഭിക്കും.


399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 479 രൂപയായി ഉയര്‍ത്തി - 56 ദിവസത്തെ കാലാവധിയുള്ള 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 479 രൂപ നല്‍കണം. അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്‌എംഎസ്, 1.5 ജിബി പ്രതിദിന ഡേറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാന്‍. 449 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 549 രൂപയായി വര്‍ധിപ്പിച്ചു. 56 ദിവസത്തെ കാലാവധി, 2 ജിബി പ്രതിദിന ഡേറ്റ, പ്രതിദിനം 100 എസ്‌എംഎസ്, അണ്‍ലിമിറ്റഡ് കോളുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാന്‍.


84 ദിവസത്തെ വാലിഡിറ്റി പ്ലാനുകളായ 698 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി മുതല്‍ 839 രൂപയാണ്. 379 രൂപയുടെ പ്ലാന്‍ 455 രൂപയായും 588 രൂപയുടെ പ്ലാന്‍ 719 രൂപയായും 698 രൂപയുടെ പ്ലാന്‍ 839 രൂപയായും വര്‍ദ്ധിപ്പിച്ചു. ഈ പ്ലാനുകള്‍ക്കെല്ലാം അണ്‍ലിമിറ്റഡ് കോളുകളും 100 എസ്‌എംഎസുകളും ലഭിക്കും. പ്ലാനുകള്‍ യഥാക്രമം 6 ജിബി ഡേറ്റ, 1.5 ജിബി പ്രതിദിന ഡേറ്റ, 2 ജിബി പ്രതിദിന ഡേറ്റ എന്നിവ നല്‍കുന്നു.


2,498 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 2999 രൂപ - ഒരു വര്‍ഷത്തെ കാലാവധിയുള്ള 1,498 രൂപയുടെ പ്ലാനിന് 1799 രൂപയായും 2,498 രൂപ പ്ലാനിന് 2999 രൂപയും നല്‍കണം. 799 രൂപയുടെ പ്ലാനില്‍ 24 ജിബി ഡേറ്റയും 2498 രൂപയുടെ പ്ലാനില്‍ 2 ജിബി പ്രതിദിന ഡേറ്റയും ലഭിക്കും. ഈ പ്ലാനുകള്‍ക്കും അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്‌എംഎസും ലഭിക്കും.


ടോപ്പ്-അപ്പ് പ്ലാനുകള്‍ക്കും നിരക്ക് വര്‍ദ്ധിക്കും - 48 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാന്‍ 58 രൂപയ്ക്കും 98 രൂപയുടെ പ്ലാന്‍ 118 രൂപയ്ക്കും 251 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാന്‍ 301 രൂപയ്ക്കുമായിരിക്കും ഇനി ലഭിക്കുക. പ്ലാനുകളില്‍ യഥാക്രമം 3 ജിബി ഡേറ്റ, 12 ജിബി ഡേറ്റ, 50 ജിബി ഡേറ്റ എന്നിവ ലഭിക്കും.


*Airtel : എയര്‍ടെല്‍ മൊബൈല്‍ നിരക്കുകളില്‍ വന്‍ വര്‍ധന, വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍*


എന്തിനാണ് ഈ നിരക്ക് വര്‍ദ്ധനവ്


ഇപ്പോഴത്തെ കണക്ക് പ്രകാരം ടെലികോം കമ്ബനികള്‍ ഉദ്ദേശിക്കുന്നത്, വരുമാനത്തിലെ കുതിച്ചുചാട്ടമാണ്. ആളോഹരി വരുമാനത്തില്‍ വര്‍ദ്ധനവ് വേണം എന്നതാണ് ഈ നിരക്ക് വര്‍ദ്ധനവിന്‍റെ അടിസ്ഥാനമായി അവര്‍ പറയുന്നത്. അതായത് 20 മുതല്‍ 25 ശതമാനം താരിഫ് നിരക്ക് വര്‍ദ്ധനവാണ് എയര്‍ടെല്‍, വി എന്നിവ വരുത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷമായി ടെലികോം മേഖലയില്‍ വലിയ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത് എന്നാണ് എയര്‍ടെല്‍, വി എന്നിവയുടെ വാദം.


*2016 ല്‍ റിലയന്‍സ് ജിയോ കടന്നുവന്നതോടെ കോള്‍ നിരക്കുകളും, ഇന്‍റന്‍നെറ്റ് ഡാറ്റ നിരക്കുകളും കുത്തനെ കുറഞ്ഞതോടെ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പല ടെലികോം കമ്ബനികളും പൂട്ടി.*     


വോഡഫോണും, ഐ‍ഡിയയും പിടിച്ചുനില്‍ക്കാന്‍ ഒന്നായി. എന്നാല്‍ പ്രതിസന്ധി അതിന്‍റെ പരകോടിയില്‍ എത്തിയിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷമായി. എജിആര്‍ കേസിലെ വിധി വന്നതോടെ രാജ്യത്തെ ടെലികോം മേഖല വലിയ പ്രതിസന്ധിയിലായി. ഇത് അടുത്ത ഘട്ടം ടെലികോം വികാസത്തെ ബാധിക്കും എന്ന അവസ്ഥയിലാണ് മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ടെലികോം മേഖലയ്ക്ക് ചില ആശ്വാസങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായികുന്നു നിരക്ക് വര്‍ദ്ധനയ്ക്കുള്ള സാഹചര്യം ഒരുക്കല്‍ അതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്. ഡിസംബര്‍ 2019 ല്‍ ഇത്തരത്തില്‍ ഒരു നിരക്ക് വര്‍ദ്ധനവ് ടെലികോം കമ്ബനികള്‍ നടത്തിയിരുന്നു.


സുപ്രീംകോടതി വിധി പ്രകാരം സര്‍ക്കാറിലേക്ക് വി, എയര്‍ടെല്‍ എന്നിവര്‍ അടക്കേണ്ടിവരുന്ന എജിആര്‍ തുക യഥാക്രമം 58,250 കോടി രൂപയും, 43,890 രൂപയുമാണ്. ഇതിന് നാല് വര്‍ഷത്തേക്ക് കേന്ദ്രം മോറട്ടോറിയം നല്‍കിയിട്ടുണ്ട്. നാല് വര്‍ഷം കഴിഞ്ഞാല്‍ ഇത് അടയ്ക്കണം എന്നതിനാല്‍ ഇപ്പോള്‍ തന്നെ വിഭവ സമാഹരണം നടത്തണം എന്നതാണ് ഈ കമ്ബനികള്‍ നിരക്ക് വര്‍ദ്ധനയിലൂടെ ഉദ്ദേശിക്കുന്ന പ്രധാന ലക്ഷ്യം..!!🍃

About VOP

0 comments:

Post a Comment

Powered by Blogger.