advertise here  Call : 9072780374

ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തിരുവനന്തപുര്ത്ത നടന്നു


 

ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തിരുവനന്തപുര്ത്ത നടന്നു




തിരുവനന്തപുരം:ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സംസ്ഥാന പ്രസിഡന്റ് വൈശാഖ് സുരേഷിന്റെ അധ്യക്ഷതയിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്നു.

 എക്സിക്യൂട്ടീവ്  മീറ്റിംഗിൽ അംഗങ്ങളുടെ വിവിധ ചർച്ചകളും അഭിപ്രായങ്ങളും മാനിച്ച് സംസ്‌ഥാന സെക്രട്ടറിമാരായി സനോഫർ ഇഖ്ബാൽനെയും ഷിബു കൂട്ടുംവാതുക്കലിനെയും തിരഞ്ഞെടുത്തു.സംസ്ഥാന ട്രഷററായി തിരുവനന്തപുരം ജില്ല ട്രഷറർ ആയ അജിത്ത്നെയും സംസ്ഥാന കോർഡിനേറ്ററായി സജു .എസ് നെയ്യാറ്റിൻകരയും തെരഞ്ഞെടുത്തു. 


തുടർന്ന് സനോഫറിന് കോട്ടയം , എറണാകുളം ജില്ലാ കമ്മിറ്റികളുടെയും. ഷിബുവിന് പത്തനംതിട്ടയും  ഇടുക്കി കമ്മറ്റികളുടെയും ചുമതല സ്റ്റേറ്റ് കമ്മിറ്റി നൽകി. "ജെഎംഎ" വാർഷിക പരിപാടിയുടെയും മാഗസിന്റെയും ചെയർമാനായി കിളിമാനൂർ നടരാജനെ കമ്മിറ്റി ഐക്യകണ്ഠേനെ തെരഞ്ഞെടുക്കുയും  ഇതിന്റെ സഹായത്തിന് വിവിധ ജില്ലകളിൽനിന്ന്  മറ്റ് 6 അംഗങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കാനും തീരുമാനിച്ചു


കേരളത്തിലെ പ്രാദേശിക പത്ര പ്രവർത്തകരുടെ സംഘടനയായ ജെഎംഎ ആനുകാലിക പ്രസിദ്ധീകരണങ്ങളും , പ്രാദേശിക ചാനലുകളും ഉൾപ്പടെയുള്ള ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും ഒപ്പം പ്രദേശിക ന്യൂസ് വെബ്‌-പോർട്ടലുകളിലും സോഷ്യൽ മീഡിയയിലും പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന അസംഘടിതരായ പ്രാദേശിക ലേഖകരുടെ സംഘടനയായാണ്. ഈ രംഗത്തുപ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് ഇനിയും ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ സംസ്ഥാന കമ്മിറ്റി അനുവാദം നൽകി.ഓൺലൈൻ മാധ്യമ കൂട്ടായ്മയുടെ ഭാഗമായി പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളെ ഉൾപ്പെടുത്തി ജില്ലാ കമ്മിറ്റി വിപുലപ്പെടുത്തുന്നതിന് യോഗം തീരുമാനമെടുത്തു

About VOP

0 comments:

Post a Comment

Powered by Blogger.