ഇരയെ പാതിവിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ പിടികൂടി
12/09/2021
നാട്ടുകാര്‍ കുടിയതോടെ പാതിവിഴുങ്ങിയ മരപ്പട്ടിയെ പാമ്പ് ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പാമ്പിനെ കുടുക്കി.
ഹരിപ്പാട്: മരപ്പട്ടിയെ പാതി വിഴുങ്ങി വഴിയോരത്തു കുടുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. കരുവാറ്റ തോട്ടത്തില്‍ ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം രാവിലെ 11ന് ആയിരുന്നു സംഭവം. ഇടറോഡിന് സമീപം കാണപ്പെട്ട പാമ്പിനു ചുറ്റും നാട്ടുകാര്‍ കുടിയതോടെ പാതിവിഴുങ്ങിയ മരപ്പട്ടിയെ പാമ്പ് ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പാമ്പിനെ കുടുക്കി. വനം വകുപ്പിന്റെ പാമ്പ് പിടുത്തക്കാരന്‍ ഹരിപ്പാട് സ്വദേശി ശ്യാം എത്തി പാമ്പിനെ ചാക്കിലാക്കി വനമേഖലയില്‍ വിടാനായി കൊണ്ടുപോയി. അഞ്ചടിയോളം നീളമുള്ള പമ്പായിരുന്നു പിടിയിലായത്.
0 comments:
Post a Comment