വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിനടിയിൽ പന്നി കുടുങ്ങി
_Media Malayalam- August 18, 2021_
വെഞ്ഞാറമൂട് (തിരുവനന്തപുരം): ഓടിക്കൊണ്ടിരുന്ന കാറിനടിയിൽ പന്നി കുടുങ്ങി. വെഞ്ഞാറമൂട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
സംസ്ഥാന പാതയിൽ വാമനപുരത്തുവെച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
വേഗത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കാട്ടുപന്നി കാറിനടിയിൽ കുടുങ്ങിയത്. പെട്ടെന്ന് ബ്രേക്കിട്ട് വാഹനത്തിൽനിന്ന് യാത്രക്കാർ പുറത്തിറങ്ങി.
പന്നി വാഹനം കുത്തിമറിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
വെഞ്ഞാറമൂട് അഗ്നിശമനാസേനയെത്തി പന്നിയെ സുരക്ഷിതമായി പുറത്തെത്തിച്ചു. രക്ഷപ്പെട്ട പന്നി കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു.
അസിസ്റ്റൻറ് സ്റ്റേഷൻ മാസ്റ്റർ അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
നാട്ടുകാരും സേനയെ സഹായിക്കാനെത്തിയിരുന്നു.
*📝 കേരള വാർത്തകൾ*
▫️▪️▫️▪️▫️▪️▫️▪️▫️
0 comments:
Post a Comment