advertise here  Call : 9072780374

ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് കുവൈത്ത് പിന്‍വലിച്ചു


 ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് കുവൈത്ത് പിന്‍വലിച്ചു


August 19, 2021


കുവൈത്ത് സിറ്റി: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് കുവൈത്ത് പിന്‍വലിച്ചു. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അടച്ചതാണ് കുവൈത്ത് വിമാനത്താവളം. സമീപ കാലത്ത് മറ്റ് പല രാജ്യക്കാര്‍ക്കുമായി വിമാനത്താവളം തുറന്നു. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശന അനുമതി കിട്ടിയില്ല. നീണ്ട പതിനെട്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യക്കാര്‍ക്ക് വീണ്ടും കുവൈത്തിലേക്ക് പ്രവേശിക്കാന്‍ ആണ് ഇപ്പോള്‍ അനുമതി വന്നിരിക്കുന്നത്. 

പ്രത്യേക മന്ത്രി സഭായോഗമാണ് വിലക്ക് അവസാനിപ്പിച്ച് കൊണ്ടുള്ള തീരുമാനം എടുത്തത്. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും പ്രവേശനം. കുവൈത്ത് അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശന അനുമതി. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ കുവൈത്ത് അംഗീകരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ആളുകള്‍ കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് അനൗദ്യോഗിക വിവരം. ഇവരുടെ പ്രശ്നത്തിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. 

About VOP

0 comments:

Post a Comment

Powered by Blogger.