ഗുണ്ടൽപേട്ടയിൽ ഇപ്പോൾ പൂക്കാലമാണ്
സഞ്ചാരികളുടെ കുത്തൊഴുക്കില്ലാതെ, വീണ്ടുമൊരു പൂക്കാലം കൂടി കടന്നു പോകുന്നു.
കഴിഞ്ഞ പൂക്കാലവും കൊറോണ കവർന്നെടുത്തു.
കേരളാ അതിർത്തിക്കപ്പുറം കർണാടക നിയമങ്ങൾ കടുപ്പിക്കുമ്പോൾ, യാത്രകൾ ദുഷ്കരമാവുന്നു. അതിനാൽ തന്നെ ഇത്തവണയും സഞ്ചാരികൾ കുറവാണ്.
നിലവിൽ 72 മണിക്കൂറിനുള്ളിൽ RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ആണ് കർണാടകയിലേക്ക് പ്രവേശനാനുമതിയുള്ളൂ. തിരിച്ചു കേരളത്തിലേക്ക് കടക്കണമെങ്കിൽ 2 ഡോസ് വാക്‌സിൻ വച്ച രേഖകൾ കാണിക്കുകയോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുകയോ വേണം.
ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ട് ഗുണ്ടൽപെട്ടയിൽ. പെയ്യുമ്പോൾ നല്ല ശക്തിയിൽ പെയ്യുകയും, അധികം നേരം നില നിൽക്കാത്തതുമായ മഴ...
താഴ് വാരങ്ങളിൽ എങ്ങും മഞ്ഞയും, ഓറഞ്ചും നിറങ്ങളിൽ സൂര്യകാന്തിയും, ചെണ്ടുമല്ലിയും വിരിഞ്ഞു നിൽക്കുന്നു. ഓണക്കാലത്ത് കേരളത്തിലേക്ക് പ്രധാനമായി പൂക്കൾ വരുന്നത് ഇവിടെ നിന്നാണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പൂപ്പാടങ്ങൾ മനസ്സിനെ ഏറെ സന്തോഷിപ്പിക്കും. അടുത്ത പൂക്കാലമെങ്കിലും കൊറോണ മുക്തമായി, എല്ലാവർക്കും കാണാൻ സാധിക്കും വിധം, നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത വിധം ആയി തീരട്ടെ എന്ന് പ്രത്യാശിക്കുന്നു.@s
0 comments:
Post a Comment