തിരുവനന്തപുരത്ത് രണ്ട് റോഡപകടങ്ങളിലായി മൂന്ന് മരണം
*G๑๑d ℳ๑➰ทïทg.. group*
*🧶═══ƓM🌐ƝЄƜƧ═══🧶*
. *🗓️ 26 / 08 / 2021 🗓️*
തിരുവനന്തപുരത്ത് രണ്ട് റോഡപകടങ്ങളിലായി മൂന്ന് മരണം. ശ്രീകാര്യം കല്ലംപള്ളിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടുപേരും കോരാണി കാരിക്കുഴിയില്‍ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് ഒരു പെണ്‍കുട്ടിയും മരണപ്പെട്ടു.
ശ്രീകാര്യം കല്ലംപള്ളിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ രാജേഷ് കുമാര്‍, സഹോദരീ ഭര്‍ത്താവ് ജയചന്ദ്രന്‍ എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ കോളേജിലേക്ക് പോയ ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു.
പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ബന്ധുവായ ജയചന്ദ്രനും പരിക്കുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് കോരാണി കാരിക്കുഴിയില്‍ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശ്രീകാര്യം സ്വദേശിനി അനന്യ മരണപ്പെട്ടു.
ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. കോരാണി ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പൊലീസ് ജീപ്പ് കാരിക്കുഴിയില്‍ വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയിരുന്നു. പരിക്കേറ്റ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ ചികിത്സയിലാണ്.
*════════🧶════════*
0 comments:
Post a Comment