*•👁️🗨️•തൊഴിലുറപ്പിനു പോയ അമ്മ തിരികെ വീട്ടിലെത്തിയപ്പോൾ കണ്ടത് മകൾ ഫാനിൽ തൂങ്ങി നിൽക്കുന്നത്; കോളേജ് വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു...!!!*
*Updated/August 08/ 2021*
പുനലൂർ: കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കരവാളൂർ വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകൾ ആതിര(22)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം. ചെമ്പഴന്തി എസ്.എൻ.കോളേജിലെ എം.എ. ഇംഗ്ലീഷ് അവസാനവർഷ വിദ്യാർഥിനിയാണ്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
തൊഴിലുറപ്പുതൊഴിലാളിയായ അമ്മ ജോലികഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയനിലയിൽ ആതിരയെ കണ്ടത്.
*©️തേർഡ് ഐ ന്യൂസ്*
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അനന്തു സഹോദരനാണ്.
0 comments:
Post a Comment