ഇ.പി.എഫ്. പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷൻമാത്രം
August 8, 2021
തിരുവനന്തപുരം: ഇ.പി.എഫ്. പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷനുകൂടിയേ അർഹതയുള്ളൂവെന്ന് വ്യക്തമാക്കി ധനവകുപ്പിന്റെ മാർഗനിർദേശം.
ഇ.പി.എഫ്. പെൻഷൻ വാങ്ങുന്നവർക്ക് ഒന്നുകിൽ സർക്കാരിന്റെ ഒരു ക്ഷേമപെൻഷൻ, അല്ലെങ്കിൽ ക്ഷേമനിധി ബോർഡിന്റെ ഒരു പെൻഷൻമാത്രമേ ലഭിക്കൂ. ഇതിൽ ഏതുവേണമെന്ന് സ്വയം തീരുമാനിക്കാം. ഒന്നിലധികം പെൻഷൻ വാങ്ങുന്നതിന്റെ പേരിൽ ഒട്ടേറെപ്പേരുടെ പെൻഷൻ തടഞ്ഞുവെച്ചിട്ടുണ്ട്. അവരുടെ പെൻഷൻ പുനഃസ്ഥാപിക്കാൻ സ്വീകരിക്കേണ്ട നടപടികളും ധനവകുപ്പ് നിർദേശിച്ചു.
ഇ.പി.എഫ്. പെൻഷൻ കൈപ്പറ്റുന്നുവെന്ന് സേവന സോഫ്റ്റ്‌വേറിൽ തെറ്റായി രേഖപ്പെടുത്തിയവർക്ക് മറ്റുപെൻഷൻ കിട്ടാത്ത അവസ്ഥ പരിഹരിക്കും. ഇ.പി.എഫ്. പെൻഷൻ വാങ്ങുന്നില്ലെന്ന് തദ്ദേശസെക്രട്ടറിക്ക് ബോധ്യപ്പെട്ടാൽമതി. ഇ.പി.എഫിനൊപ്പം, സുരക്ഷാപെൻഷനും ക്ഷേമനിധിബോർഡ് പെൻഷനും കൈപ്പറ്റുന്നതിനാൽ രണ്ടു പെൻഷനുകളും തടയപ്പെട്ടവർക്ക് അവരുടെ താത്പര്യപ്രകാരം ഒരു സുരക്ഷാ പെൻഷൻ/ഒരു ക്ഷേമനിധി പെൻഷൻ പുനഃസ്ഥാപിക്കും.
കിട്ടിക്കൊണ്ടിരിക്കുന്ന രണ്ട് ക്ഷേമനിധി പെൻഷനുകളും സർക്കാർ പണം ഉപയോഗിച്ചുള്ളതാണെങ്കിൽ ഒരെണ്ണം നിലനിർത്താമെന്ന് ധനവകുപ്പ് നിർദേശിച്ചു.
0 comments:
Post a Comment