advertise here  Call : 9072780374

വീട്ടമ്മ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ


 വീട്ടമ്മ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ


_കേരള കൗമുദി ഓൺലൈൻ - Sunday 08 August, 2021 | 2:17 AM_


നെടുങ്കണ്ടം: കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവികയെ (24) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാത്രിയിൽ കുളിമുറിയിലേക്ക് പോയ യുവതി തിരികെയെത്താൻ വൈകിയപ്പോൾ ഭർത്താവ് നടത്തിയ തിരച്ചിലിലാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 


ദേവികുളം സബ്‌ജയിലിലെ വാർഡനാണ് ഭർത്താവ് അർജുൻ. 


മരണത്തിൽ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. 


മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു. നാല് വയസുള്ള ആര്യൻ മകനാണ്.


സന്യാസിയോട സ്വദേശിനിയായ ദേവിക നെടുങ്കണ്ടം എം.ഇ.എസ് കോളേജിൽ രണ്ടാം വർഷ ബി.എസ്‌സി കെമിസ്ട്രി വിദ്യാർത്ഥിനിയായിരുന്നു. 


മുറിയിൽ തകർന്ന നിലയിൽ കസേരകളും ദേവിക ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. 


സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈ.എസ്.പി പറഞ്ഞു.


*_ശ്രദ്ധിക്കുക : ജീവിതത്തിലെ ഒരു പ്രശ്നത്തിനും ആത്മഹത്യ ഒരു പരിഹാരമല്ല എന്ന കാര്യം ഓർക്കുക. കടുത്ത പ്രതിസന്ധികളിൽ ഇത്തരം ചിന്തകൾ വരുമ്പോൾ തന്നെ മാനസിക വിദഗ്ധരുടെ സഹായം തേടുക എന്നതാണ് വിവേകപൂർവ്വമായ തീരുമാനം ._*


*ഇത്തരം ഘട്ടങ്ങളിൽ 1056, 0471- 2552056 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് സഹായം തേടാം.*


*📝 ഇടുക്കി ജില്ലാ വാർത്തകൾ*

About VOP

0 comments:

Post a Comment

Powered by Blogger.