ഉസ്ബക്കിസ്താന്റെ വ്യോമാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ച അഫ്ഗാന്‍ വിമാനം തകര്‍ന്നുവീണു
August 16, 2021
താഷ്‌കന്റ്: അഫ്ഗാന്‍ സൈനിക വിമാനം ഉസ്ബക്കിസ്താനില്‍ തകര്‍ന്നുവീണു. ഞായറാഴ്ച വൈകുന്നേരത്തോടെ ഉസ്ബക്കിസ്താന്റെ തെക്കന്‍ പ്രവിശ്യയായ സുര്‍ക്കോണ്‍ഡറിയോയില്‍ ആണ് വിമാനം വീണത്. ഉസ്ബക്കിസ്താന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉസ്ബക്കിസ്താന്റെ വ്യോമാതിര്‍ത്തിയില്‍ അനുമതിയില്ലാതെ പറന്ന വിമാനമാണ് തകര്‍ന്നുവീണതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ബഖ്‌റോം സുല്‍ഫിക്കറോവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വിമാനം തകരുന്നതിനു മുന്‍പ് പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സുര്‍ക്കോണ്‍ഡറിയോയിലെ ഒരു ആശുപത്രിയില്‍ അഫ്ഗാന്‍ സൈനിക യൂണിഫോം ധരിച്ച രണ്ടുപേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.
0 comments:
Post a Comment